വിജയ് ഹസാരെ ട്രോഫി: സഞ്ജു സാംസണ്‍ പുറത്ത്, പകരം ബേസില്‍ തമ്പി

വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച കേരളത്തിന് അപ്രതീക്ഷിത തിരിച്ചടിയായി സഞ്ജു സാംസണിന്റെ പരിക്ക്. സഞ്ജു ടീമില്‍ നിന്ന് പുറത്തായതോടെ പകരക്കാരനായി പേസ് ബോളര്‍ ബേസില്‍ തമ്പിയെ ഉള്‍പ്പെടുത്തി.

ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ശേഷം ഏഴാം സ്ഥാനത്തെത്തിയാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. കേരളത്തിന് പുറമേ 5 ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്, ആന്ധ്ര, കര്‍ണാടക, മുംബൈ, സൗരാഷ്ട്ര മികച്ച റണ്‍റേറ്റുള്ള ഉത്തര്‍പ്രദേശ് എന്നിവരും ക്വാര്‍ട്ടറിലെത്തി.

ഡല്‍ഹിയും, പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളായ ഉത്തരാഖണ്ഡും തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തില്‍ നിന്നുള്ള വിജയികള്‍ എട്ടാം ടീമായി ക്വാര്‍ട്ടറിലെത്തും. ഈ മാസം എട്ടാം തിയതി ഡല്‍ഹിയില്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ആരംഭിക്കും.

കേരള ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റോബിന്‍ ഉത്തപ്പ, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, വിനൂപ് എസ്. മനോഹരന്‍, സിജോമോന്‍ ജോസഫ്, എസ്. മിഥുന്‍, എന്‍.പി. ബേസില്‍, എം. അരുണ്‍, എം.ഡി. നിധീഷ്, എം.പി. ശ്രീരൂപ്, എസ്. ശ്രീശാന്ത്, എഫ്. ഫാനൂസ്, കെ.ജി. രോജിത്ത്, ബേസില്‍ തമ്പി.

Latest Stories

മാഗ്നസ് കാൾസൻ്റെ അയോഗ്യത 'ഫ്രീസ്റ്റൈൽ ചെസ് ഗോട്ട് ചലഞ്ചിൽ' ലോക ചാമ്പ്യൻ ഡി ഗുകേഷുമായുള്ള മത്സരത്തെ ബാധിക്കുമോ?

പുതിയ പേരില്‍ ഓസ്‌കര്‍ എങ്ങാനും കിട്ടിയാലോ? പേര് മാറ്റി സുരഭി ലക്ഷ്മി!

'പരസ്യ കുർബാനയർപ്പണം പാടില്ല, പ്രീസ്റ്റ് ഹോമിലേക്ക് മാറണം'; സിറോ മലബാർ സഭയിലെ നാല് വിമത വൈദികർക്ക് വിലക്ക്

ഇന്ത്യയുടെ തിരിച്ചുവരവിന് സഹായിച്ചത് ആ രണ്ട് ആളുകൾ, അവരുടെ ഉപദേശം ഞങ്ങളെ സഹായിച്ചു; വമ്പൻ വെളിപ്പെടുത്തലുമായി വാഷിംഗ്‌ടൺ സുന്ദർ

പിസ ഡെലിവെറിയ്ക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞുപോയി; ഗര്‍ഭിണിയെ 14 തവണ കുത്തിപ്പരിക്കേല്‍പ്പിച്ച് ഡെലിവെറി ഗേള്‍

അണ്ണാ സർവകലാശാലയിലെ ലൈംഗികാതിക്രമ കേസ്; ചെന്നൈ പൊലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവ്

അഞ്ച് ലക്ഷം ദിവസ വാടക നല്‍കുന്ന കാരവാന്‍ ബച്ചന്‍ സാറിന് വേണ്ടിയുണ്ട്, പക്ഷെ ഉപയോഗിക്കില്ല.. ഞാന്‍ നോക്കുക കോസ്റ്റ്യൂം മാറാന്‍ വല്ല മരമോ മറയോ ഉണ്ടോ എന്നാണ്: ശോഭന

'സിപിഐഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു കൊലപാതകവും കേരളത്തിലുണ്ടായിട്ടില്ല': പെരിയ വിധിയിൽ പ്രതികരിച്ച് ടി പി രാമകൃഷ്ണൻ

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്

147 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതുപോലെ ഒരു സംഭവം ഇതാദ്യം, റെക്കോഡ് തൂക്കി നിതീഷ് കുമാർ റെഡ്ഢിയും വാഷിംഗ്‌ടൺ സുന്ദറും; ഞെട്ടലിൽ ആരാധകർ