വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്

ഡിസംബര്‍ 21 ശനിയാഴ്ച ആരംഭിച്ച 50 ഓവര്‍ ആഭ്യന്തര ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയുടെ (വിഎച്ച്ടി) പ്രാരംഭ ഘട്ടത്തില്‍ സ്റ്റാര്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തന്റെ സംസ്ഥാന ടീമായ ബറോഡയ്ക്കുവേണ്ടി കളിക്കില്ല. ബറോഡയ്ക്ക് യോഗ്യത നേടാനായാല്‍ നോക്കൗട്ട് റൗണ്ടില്‍ മാത്രമേ പാണ്ഡ്യ ടീമില്‍ ചേരൂവെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ (ബിസിഎ) വ്യക്തമാക്കി.

നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ) ദേശീയ സെലക്ടര്‍മാരും ദേശീയ ഡ്യൂട്ടിയിലല്ലെങ്കില്‍ താരങ്ങള്‍ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യത ഉയര്‍ത്തിക്കാട്ടിയിരുന്നു. ടൂര്‍ണമെന്റില്‍ പിന്നീട് ടീമില്‍ ചേരാനുള്ള തന്റെ ഉദ്ദേശ്യം പാണ്ഡ്യ അസോസിയേഷനെ അറിയിച്ചതായി ബിസിഎയുടെ ക്രിക്കറ്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റി അംഗം കിരണ്‍ മോര്‍ പറഞ്ഞു. ‘അദ്ദേഹം നോക്കൗട്ടില്‍ കളിക്കും; അദ്ദേഹം ഞങ്ങളെ അക്കാര്യം അറിയിച്ചിട്ടുണ്ട്,’ കിരണ്‍ മോര്‍ പറഞ്ഞു.

31 കാരനായ താരം ഇന്ത്യന്‍ ടീമിലെ പ്രധാന അംഗമാണ്. അടുത്തിടെ സമാപിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അദ്ദേഹം ഇടംനേടിയിരുന്നു. താരം അവിടെ 246 റണ്‍സും ആറ് വിക്കറ്റും നേടി, ബറോഡയെ സെമിഫൈനലില്‍ എത്തിക്കാന്‍ സഹായിച്ചു.

ഹാര്‍ദിക്കിന്റെ ജ്യേഷ്ഠന്‍ ക്രുണാല്‍ പാണ്ഡ്യ നയിക്കുന്ന ബറോഡ, ഗ്രൂപ്പ് ഇയില്‍ കേരളം, ബംഗാള്‍, മധ്യപ്രദേശ് തുടങ്ങിയ ടീമുകളെ നേരിടും. ടൂര്‍ണമെന്റിനുള്ള ബറോഡയുടെ സ്‌ക്വാഡില്‍ ക്രുനാലിനെപ്പോലുള്ള പരിചയസമ്പന്നരായ കളിക്കാരും ശാശ്വത് റാവത്ത്, വിഷ്ണു സോളങ്കി തുടങ്ങിയ യുവ പ്രതിഭകളും ഉള്‍പ്പെടുന്നു.

വിജയ് ഹസാരെ ട്രോഫിക്കുള്ള ബറോഡ ടീം:

ശാശ്വത് റാവത്ത്, ഭാനു പാനിയ, പാര്‍ത്ഥ് കോലി, ജ്യോത്സ്‌നില്‍ സിംഗ്, നിനാദ് അശ്വിന്‍കുമാര്‍ രത്വ, ശിവാലിക് ശര്‍മ്മ, ക്രുണാല്‍ പാണ്ഡ്യ, മഹേഷ് പിഥിയ, രാജ് ലിംബാനി, അതിത് ഷേത്ത്, വിഷ്ണു സോളങ്കി, ബാബാഷാഫി പത്താന്‍, ലുക്മാന്‍ മേരിവാല, ഭാര്‍ഗവ് ഭട്ട്, ആകാശ് മഹാരാജ് സിംഗ് ലക്ഷിത് ടോക്‌സിയ.

Latest Stories

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം; പ്രത്യക്ഷ സമരത്തിലേക്കെന്ന് ആദിവാസി സംഘടനകള്‍

ഞാന്‍ കുറച്ച് ഹോക്കിയും കളിച്ചു, ആ ഷോട്ടിന് പിന്നിലുളള രഹസ്യം ഇത്, ഗുജറാത്തിന്റെ 15 കോടി കളിക്കാരന്റെ വെളിപ്പെടുത്തല്‍

നീലയിൽ ഇനിയില്ല; കെവിൻ ഡി ബ്രൂയിനെ മാഞ്ചസ്റ്റർ സിറ്റി വിട്ടു

ഋഷഭ് ഷെട്ടിക്കൊപ്പം ഒരു കൈ നോക്കാം, അജിത്തിനൊപ്പം ഏപ്രില്‍ റേസിനില്ല..; 'ഇഡ്‌ലി കടൈ'യുടെ അപ്‌ഡേറ്റുമായി ധനുഷ്

വഖഫ് ഭേദഗതി ബില്ലിൽ വൻ പ്രതിഷേധം; ചെന്നൈയിൽ നേതൃത്വം വഹിച്ചത് വിജയ്‌യുടെ തമിഴക വെട്രി കഴകം

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു; പ്രതി ഇപ്പോഴും കാണാമറയത്ത്

ടിക് ടോക് ഇന്ത്യയില്‍ തിരികെ എത്തുമോ? ടിക് ടോക്കിന് പകരം ട്രംപ് ചൈനയ്ക്ക് നല്‍കിയത് വന്‍ ഓഫര്‍; സ്വന്തമാക്കാന്‍ മത്സരിച്ച് അമേരിക്കന്‍ കമ്പനികള്‍

'സുരേഷ് ഗോപി രാഷ്ട്രീയ കോമാളിത്തം നിർത്തണം, കൈരളി ടിവിക്കു നേരെ നടത്തിയ പരാമർശങ്ങൾ അത്യന്തം പ്രതിഷേധാർഹമാണ്'; കെയുഡബ്ല്യുജെ

യുഎസ് കാറുകൾക്ക് 25% നികുതി ഏർപ്പെടുത്തിക്കൊണ്ട് കാനഡയുടെ തിരിച്ചടി; ട്രംപിന്റെ താരിഫുകളെ ശക്തമായി നേരിടുമെന്ന് കാർണി

എസ്എഫ്‌ഐഒയുടെ രാഷ്ട്രീയ നീക്കം; രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രകാശ് കാരാട്ട്; മുഖ്യമന്ത്രിക്കും മകള്‍ക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സിപിഎം