ഞാന്‍ നന്നായിട്ട് കളിച്ചില്ലേ സര്‍.., രക്ഷക ഇന്നിംഗ്‌സുമായി സഞ്ജു, കേരളം മികച്ച സ്‌കോറിലേക്ക്

വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈക്കെതിരായ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടി കേരള നായകന്‍ സഞ്ജു സാംസണ്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം രണ്ടിന് 12 എന്ന നിലയില്‍ തകര്‍ന്നിരിക്കെ സഞ്ജുവിന്റെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് ടീമിന് രക്ഷയായത്. മത്സരത്തില്‍ 83 പന്ത് നേരിട്ട സഞ്ജു രണ്ട് സിക്‌സിന്റെയും നാല് ഫോറിന്റെയും അകമ്പടിയില്‍ 55 റണ്‍സെടുത്തു പുറത്തായി.

കേരളത്തിനായി സച്ചിന്‍ ബേബി സെഞ്ച്വറി നേടി. 128 ബോളില്‍ സെഞ്ച്വറി തികച്ച സച്ചിന്‍ പുറത്താകാതെ നില്‍ക്കുകയാണ്. സഞ്ജു-സച്ചിന്‍ ബേബി സഖ്യം 126 റണ്‍സാണ് കൂട്ടിചേര്‍ത്താണ് പിരിഞ്ഞത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 45 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെന്ന നിലയിലാണ്.

കേരള നിരയില്‍ മുഹമ്മദ് അസറുദ്ദീന്‍ (9), രോഹന്‍ കുന്നുമ്മല്‍ (1), അബ്ദുള്‍ ബാസിദ് (12), അഖില്‍ സ്‌കറിയ (6) എന്നിവര്‍ക്ക് തിളങ്ങാനായില്ല. വിഷ്ണു വിനോട് 20 റണ്‍സെടുത്തു.

കേരളം പ്ലേയിംഗ് ഇലവന്‍: വിഷ്ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, അബ്ദുള്‍ ബാസിത്, ശ്രേയാസ് ഗോപാല്‍, ബേസില്‍ തമ്പി, എന്‍ ബേസില്‍, അഖിന്‍ സത്താര്‍, അഖില്‍ സ്‌കറിയ.

Read more

മുംബൈ പ്ലേയിംഗ് ഇലവന്‍: ആന്‍ക്രിഷ് രഘുവന്‍ഷി, ജയ് ഗോകുല്‍ ബിസ്ത, പ്രസാദ് പവാര്‍ (വിക്കറ്റ് കീപ്പര്‍), അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), സര്‍ഫറാസ് ഖാന്‍, ഷംസ് മുലാനി, മോഹിത് അവാസ്തി, തനുഷ് കോട്യന്‍, തുഷാര്‍ ദേശ്പാണ്ഡെ, സാവെദ് പാര്‍കര്‍, റോയ്സ്റ്റണ്‍ ഡിയാസ്.