ഇതുപോലൊരു പുറത്താക്കല്‍ ഇന്ത്യന്‍ താരം ചെയ്താലോ ?

ക്രിക്കറ്റ് ഫീല്‍ഡിഗില്‍ അന്നുമിന്നും ഒരു രാജവേ ഒള്ളു. അത് ജോണ്ടി റോഡ്‌സാണ്. കളിക്കളത്തില്‍ അയാള്‍ ഒരു യന്ത്ര മനുഷ്യനായിരുന്നു. ബോളന്‍മാരെ ബാറ്റ്‌സമാന്‍മാര്‍ ഭയപ്പെടുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ ഒരു ഫീല്‍ഡറെ ബാറ്റ്‌സമാന്‍ ഭയക്കണമെങ്കില്‍ ഊഹിക്കാമല്ലോ അയാള്‍ എത്രത്തോളം പ്രതിഭയുള്ള കളിക്കാരനായിരിക്കുമെന്ന്. അത്തരമൊരു കളിക്കാരനായിരുന്നു ജോണ്ടി. ഫീല്‍ഡിംഗില്‍ അയാളൊരു പുലിയായിരുന്നു.

ഇപ്പോള്‍ ജോണ്ടി റോഡ്‌സിന്റെ ഫീല്‍ഡിംഗ് മികവിന് സമാനമായ ഒന്ന് സയ്യിദ് മുഷ്തഖ് അലി ടൂര്‍ണമെന്റില്‍ സംഭവിച്ചു. കര്‍ണാടക നായകന്‍ വിനയ്കുമാറിന്റെ ഒരു റണ്‍ ഔട്ട് കണ്ടാണ് ക്രിക്കറ്റ്‌ലോകം ഞെട്ടിയിരിക്കുന്നത്. ഞായാറാഴ്ച കര്‍ണാടകയും പഞ്ചാബും തമ്മിലുള്ള മത്സരത്തിലാണ് വിനയ്കുമാറിന്റെ തകര്‍പ്പന്‍ റണ്‍ ഔട്ട്. പഞ്ചാബ് താരം ഗുര്‍ക്രീത് സിംഗിനെ പറന്ന് വന്ന് റണ്‍ ഔട്ടാക്കുകയാണ് വിനയ് കുമാര്‍. 1992 ലോകകപ്പില്‍ പാകിസ്താന്‍ താരം ഇന്‍സമാം ഉള്‍ ഹഖിനെ ജോണ്ടി പുറത്താക്കുന്നതിനു സമാനമാണ് വിനയ്‌യുടെ റണ്‍ ഔട്ടും.

കളി കഴിഞ്ഞ് വിനയ് ട്വിറ്ററില്‍ കുറിച്ചതിങ്ങനെയാണ്. ഹായ് കോച്ച്, താങ്കളുടെ 1992 ലെ ആ റണ്‍ ഔട്ട് ഞാന്‍ പല തവണ കണ്ടിട്ടുണ്ട്.അത്തരമൊരു റണ്‍ ഔട്ടിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഇന്ന് ഞാനത് ചെയ്തു. എന്റെ പ്രകടനം എങ്ങനെയുണ്ട്? ” എന്നാണ് ജോണ്ടിയോട് ചോദിച്ചത്.

വിനയ്‌യുടെ ട്വീറ്റിന് ഉടന്‍ തന്നെ മറുപടിയുമായി ജോണ്ടി എത്തി. 1992 വേള്‍ഡ് കപ്പില്‍ എന്റെ പ്രകടനം കാണാന്‍ നിനക്കത്ര വയസ്സുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല എന്നാണ് ജോണ്ടി പറഞ്ഞത്. വിനയ് ഉടന്‍തന്നെ ജോണ്ടിക്ക് മറുപടി പറഞ്ഞു. യുടൂബിന് നന്ദി. എന്നെ ഇത്രത്തോളം സ്വാധീനിച്ചതിന് ഒരുപാട് നന്ദിയുണ്ട് എന്നാണ് വിനയ് പറഞ്ഞത്.

 

എന്തായാലും വിനയ്കുമാറിന്റെ അധ്വാനം കര്‍ണാടകയ്ക്ക് രക്ഷയായില്ല.സൂപ്പര്‍ ഓവറില്‍ പഞ്ചാബിനോട് തോല്‍ക്കേണ്ടി വന്നു വിനയിനും കൂട്ടര്‍ക്കും.സൂപ്പര്‍ ഓവറില്‍ 15 റണ്‍സാണ് യുവരാജിന്റേയും മന്‍ഡീപിന്റേയും മികവില്‍ പഞ്ചാബ് നേടിയത്. എന്നാല്‍ കര്‍ണാടകയ്ക്ക് 11 രണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.