ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള മത്സരത്തിൽ ബാംഗ്ലൂർ വിജയത്തിന് പിന്നാലെ വിരാട് കോഹ്‌ലി ആവേശഭരിതനായി കാണപ്പെട്ടിരുന്നു. എല്ലാവരും എഴുതി തള്ളിയ അവസ്ഥയിൽ നിന്ന് തിരിച്ചുവന്ന് പ്ലേ ഓഫ് യോഗ്യത നേടിയത് കൊണ്ട് ആയിരിക്കണം കോഹ്‌ലി ആനിമേറ്റഡ് ലെവൽ ആഘോഷമാണ് നടത്തിയത്. ആർസിബി വിജയം ഉറപ്പിച്ച നിമിഷത്തിൽ കോഹ്‌ലി ചെന്നൈ ആരാധകരെ നോക്കി അസഭ്യം പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്. എന്തിനാണ് കോഹ്‌ലി തെറി പറഞ്ഞതെന്ന് വ്യക്തമല്ല എങ്കിലും കോഹ്‌ലിയുടെ രീതി ശരിയായില്ല എന്നാണ് ആരാധകർ പറയുന്നത്.
മത്സരത്തിൻ്റെ അവസാന ഓവർ എറിഞ്ഞ യാഷ് ദയാലിന് എംഎസ് ധോണിയെ പുറത്താക്കാനും രവീന്ദ്ര ജഡേജയെ നിശബ്ദരാക്കാനും കഴിഞ്ഞു. മത്സരത്തിലെ അവസാന പന്ത് ദയാൽ എത്തിച്ച നിമിഷം വിരാടിന് സ്വയം നിയന്ത്രിക്കാനായില്ല. പന്ത് കണക്‌ട് ചെയ്യുന്നതിൽ ജഡേജ പരാജയപ്പെട്ടതോടെ കോഹ്‌ലി മോശം വാക്കുകൾ ഉപയോഗിക്കാൻ തുടങ്ങി. കുറച്ചു നേരം അവൻ അത് തുടർന്നു.
അതേസമയം നിർണായക ഐപിഎൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ 27 റൺസിൻ്റെ വിജയം നേടിയ അവസാന ഓവറിൽ തൻ്റെ കൂൾ മൈൻഡ് നിലനിർത്തിയ പേസർ യാഷ് ദയാലിന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് ശനിയാഴ്ച തൻ്റെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സമർപ്പിച്ചു. പ്ലേ ഓഫ് സ്പോട്ട് ഉറപ്പിക്കാൻ മികച്ച മാർജിനിൽ വിജയം അനിവാര്യം ആയിരുന്നു. ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 39 പന്തിൽ 54 റൺസെടുത്ത ഡു പ്ലെസിസ് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. വിരാട് കോഹ്‌ലിയുടെ 47 റൺസ് കൂടി ആയപ്പോൾ ശനിയാഴ്ച രാത്രി ആർസിബി അഞ്ചിന് 218 എന്ന മികച്ച സ്‌കോർ ഉയർത്തി. യോഗ്യത നേടാൻ 201 റൺസ് മാത്രം മതിയായിരുന്ന ചെന്നൈയെ അത് പോലും എടുക്കാൻ സമ്മതിക്കാതെ ആർസിബി തകർത്തെറിയുക ആയിരുന്നു.
മത്സരത്തിൽ തനിക്ക് ഏറെ ആശ്വാസം തോന്നിയത് എംഎസ് ധോണിയുടെ വിക്കറ്റ് വീണപ്പോൾ ആണെന്ന് ആർ സി ബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസ് പറഞ്ഞു. ധോണി ഔട്ടകുന്നത് വരെ ഉള്ളിൽ തോൽവി ഭയമുണ്ടായുരുന്നുവെന്ന് താരം പറഞ്ഞു. ഞങ്ങൾ 175 റൺസ് ആണ് പ്രതിരോധിക്കുന്നത് എന്ന രീതിയിലാണ് ബോൾ ചെയ്തത്. എന്നിട്ടും അവർ അൽപ്പം അടുത്ത് എത്തി. ഒരു ഘട്ടത്തിൽ, എം എസ് ധോണി ക്രീസിൽ ഉള്ളപ്പോൾ, ഞാൻ ഭയന്നു. അവൻ ഇത് പലതവണ ചെയ്തതാണ്. ഇത്തരം അവസരങ്ങളിൽ അദ്ദേഹം ടീമിനെ ജയിപ്പിച്ചിട്ടുണ്ട്. ഡുപ്ലസിസ് പറഞ്ഞു.
Kohli bc😭😭 pic.twitter.com/c58bzXI38C
— SUPRVIRAT (@ishantraj51) May 19, 2024
Read more