വിരാടിന്റെയും രോഹിത്തിന്റെയും ഭാവി; വൈറലായി കപില്‍ ദേവിന്‍റെ പ്രതികരണം

ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. 2023ലെ ഐസിസി ലോകകപ്പിന് ശേഷം വിശ്രമത്തിലായിരുന്ന വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ഇല്ലാതെയാണ് ഇന്ത്യ ചാമ്പ്യന്മാരായ ഓസീസിനെ നേരിടുന്നത്.

2024ലെ ടി20 ലോകകപ്പാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള അടുത്ത പ്രധാന ടൂര്‍ണമെന്റ്. 2022 ടി20 ലോകകപ്പില്‍ സെമിയിീല്‍ തോറ്റ് ഇന്ത്യ പുറത്തായതിന് ശേഷം വിരാടും രോഹിതും ഒരു ടി20 ഐ പോലും കളിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അടുത്ത ഐസിസി ഇവന്റിനായി അവര്‍ സെലക്ടര്‍മാരുടെ പദ്ധതിയിലാണോ ഇല്ലയോ എന്നതാണ് ചോദ്യം.

ഏറ്റവും പുതിയ സംഭവങ്ങളില്‍, ഗുരുഗ്രാമില്‍ നടന്ന ഗ്രാന്റ് തോണ്‍ടണ്‍ ഇന്‍വിറ്റേഷന്‍ ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ മാധ്യമങ്ങള്‍ വളഞ്ഞു. വിരാടിന്റെയും രോഹിതിന്റെയും ടി20ക ഭാവിയെക്കുറിച്ച് കപിലിനോട് മാധ്യമങ്ങള്‍ ചോദിച്ചു.

എന്നാല്‍ വിരാടിന്റെയും രോഹിത്തിന്റെയും ടി20 ഭാവിയെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ഈ തീരുമാനം സെലക്ടര്‍മാര്‍ക്ക് വിടണമെന്ന് അദ്ദേഹം പറഞ്ഞു.

ഇത് സെലക്ടര്‍മാരുടെ ജോലിയാണ്, ഞങ്ങള്‍ അത് അവര്‍ക്ക് വിട്ടുകൊടുക്കണം. എല്ലാറ്റിനും അഭിപ്രായം പറയേണ്ടതില്ല. അവര്‍ക്ക് മികച്ചതായി തോന്നുന്നത് അവര്‍ തിരഞ്ഞെടുക്കട്ടെ- കപില്‍ പറഞ്ഞു.