ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യക്ക് ആധിപത്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 150 റൺസിന് പുറത്തായപ്പോൾ മറുപടിയിൽ ഓസ്ട്രേലിയ 67 ന് 7 എന്ന നിലയിൽ പതറുകയാണ്. എന്നാൽ മത്സരത്തിനിടയിൽ നടന്ന സംഭവ വികങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
ഓസ്ട്രേലിയയുടെ മറുപടി ബാറ്റിംഗിൽ ബുംറ എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തിൽ ഓപണർ നഥാൻ മക്സ്വീനി എൽബിഡബ്ലിയു ആയി. അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് വിളിച്ചിരുന്നില്ല. അതിന് പിന്നാലെ റിവ്യൂ എടുക്കുന്നതിൽ ബുംറയ്ക്ക് ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ബാറ്റിലാണ് ആദ്യം ടച്ച് ചെയ്തതെന്ന് ബുംറ കരുതി. സ്റ്റമ്പ് മൈക്കിൽ പന്ത് ബാറ്റുമായി ഒരുപാട് അടുത്ത് കൂടിയാണ് പോയതെന്ന് താരം സംശയിച്ചു.
വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനും ഇതേ സംശയം ഉണ്ടായിരുന്നു. ആ സമയത്താണ് വിരാട് വന്നു അത് പാഡിലാണെന്നും ഉടൻ തന്നെ റിവ്യൂ എടുക്കാം എന്നും ബുംറയ്ക്ക് നിർദേശം കൊടുത്തത്. വിരാടിനോടുള്ള വിശ്വാസത്തിൽ ബുംറ റിവ്യൂ പോയി. മൂന്നാം അമ്പയറുടെ പരിശോധനയിൽ മക്സ്വീനി ഔട്ടാണെന്ന് തെളിഞ്ഞു. ഇന്ത്യൻ ബൗളർമാരുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമായത് അവിടെ നിന്നാണ്.
ജസ്പ്രീത് ബുംറ 4 വിക്കറ്റുകളും, മുഹമ്മദ് സിറാജ് 2 വിക്കറ്റുകൾ ഹർഷിത്ത് റാണ ഒരു വിക്കറ്റ് വീതവും വീഴ്ത്തി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു.