വിരാട് ഒന്നും ബാബറിന്റെ മുന്നിൽ ഒന്നും അല്ല, അവൻ സർ വിവ് റിച്ചാർഡ്‌സിന്റെയും സർ ഗാർഫീൽഡ് സോബേഴ്‌സിന്റെയും ലെവലിൽ ഉള്ള താരം: സൂപ്പർതാരത്തിന് പിന്തുണയുമായി കറാച്ചി കിങ്‌സ് ഉടമ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് പാകിസ്ഥാൻ സൂപ്പർ താരം ബാബർ അസം. ടീം മാനേജ്മെന്റിന്റെ പിന്തുണ ഉണ്ടായിരുന്നിട്ടും, ഈ കാലഘത്തിൽ ഒരുപാട് നല്ല അവസരങ്ങൾ കിട്ടിയിട്ടും ബാബറിന് ഫോമിൽ എതാൻ എത്താൻ സാധിച്ചില്ല എന്നതാണ് സങ്കടകരമായ കാര്യം . എല്ലാ ഫോർമാറ്റുകളിലും വന്ന ഈ തകർച്ച ആശങ്കാജനകമാണ്, 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ അദ്ദേഹത്തിന്റെ മോശം പ്രകടനത്തിന് ശേഷം, സെലക്ടർമാർ അദ്ദേഹത്തെ ടി20 ടീമിൽ നിന്ന് ഒഴിവാക്കിയ അവാസ്ഥയിൽ കാര്യങ്ങൾ എത്തി.

എന്നിരുന്നാലും, പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ടീം കറാച്ചി കിംഗ്‌സിന്റെ ഉടമ സൽമാൻ ഇഖ്ബാൽ, ബാബർ അസം വിരാട് കോഹ്‌ലിയേക്കാൾ മികച്ച കളിക്കാരനായി മാറുമെന്ന് പരാമർശിച്ചു. ബാബർ, സർ വിവ് റിച്ചാർഡ്‌സിന്റെയും സർ ഗാർഫീൽഡ് സോബേഴ്‌സിന്റെയും ലെവലിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ബാബർ അസം ഫോമിലേക്ക് തിരിച്ചെത്തും, റൺസ് നേടാൻ തുടങ്ങിയാൽ, വിരാട് കോഹ്‌ലിയേക്കാൾ മികച്ച കളിക്കാരനായി അദ്ദേഹം മാറും. ഗാരി സോബേഴ്‌സ്, സർ വിവ് റിച്ചാർഡ്‌സ് എന്നിവരുടെ ലീഗിൽ അദ്ദേഹം ചേരും,” ഇഖ്ബാൽ ARY പോഡ്‌കാസ്റ്റിൽ പറഞ്ഞു.

“അദ്ദേഹം ഒരു ക്ലാസ് ബാറ്ററാണ്, നിങ്ങൾക്ക് അത് മാറ്റാൻ കഴിയില്ല. അദ്ദേഹം മികച്ച തിരിച്ചുവരവ് നടത്തും,” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കണമെന്ന് ബാസിത് അലി ബാബറിനോട് ആവശ്യപ്പെട്ടു. പി‌എസ്‌എല്ലിൽ പെഷവാർ സാൽമിയെ നയിക്കുന്ന ബാബറിന് ഫ്രാഞ്ചൈസിയെ നിലവിൽ ഒരു മത്സരത്തിൽ പോലും ജയിപ്പിക്കാൻ പറ്റിയിട്ടില്ല. നിലവിൽ ടീം 2 മത്സരങ്ങളിലും പരാജയപെട്ടു.

“ബാബർ പി‌എസ്‌എല്ലിൽ ക്യാപ്റ്റൻസി ഉപേക്ഷിച്ച് ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വിരാട് ടി20യിൽ നിന്ന് വിരമിച്ചു, ആർ‌സി‌ബിയെ നയിക്കുന്നില്ല. ബാബർ അദ്ദേഹത്തെ പിന്തുടരുകയും ഒരു ബാറ്റ്‌സ്മാനായി കളിക്കുകയും വേണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

Read more