Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

ദ്രാവിഡിന്റെ 16 വര്‍ഷം പഴക്കമുളള റെക്കോര്‍ഡ് തകര്‍ത്ത് കോഹ്ലി

, 1:11 pm

ഓസ്‌ട്രേലിയക്കെതിരെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടിയതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ തേടി മറ്റൊരു റെക്കോര്‍ഡ്. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് കോഹ്ലി സ്വന്തം പേരില്‍ കുറിച്ചത്.

16 വര്‍ഷം പഴക്കമുളള ഇന്ത്യന്‍ വിന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് ആണ് വിരാട് കോഹ്ലി മറികടന്നത്. 2018 കോഹ്ലി ഇതുവരെ 1138 റണ്‍സാണ് ടെസ്റ്റില്‍ സ്വന്തമാക്കിയത്. 2002ല്‍ ദ്രാവിഡ് നേടിയ 1137 റണ്‍സെന്ന റെക്കോര്‍ഡ് ഇതോടെ രണ്ടാം സ്ഥാനത്തായി.

ഓസ്‌ട്രേലിയയില്‍ അഞ്ച് ഇന്നിംഗ്‌സുകള്‍ ഇതുവരെ കളിച്ച കോഹ്ലി 259 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ബോക്്‌സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ കോഹ്ലി 82 റണ്‍സെടുത്തിരുന്നു. 204 പന്തില്‍ ഒന്‍പത് ഫോര്‍ സഹിതമാണ് കോഹ്ലി 82 റണ്‍സെടുത്തത്. ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റിന് 443 റണ്‍സാണ് സ്വന്തമാക്കിയത്.

Advertisement