Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

രാഹുലിനേയും പാണ്ഡ്യയേയും തള്ളി കോഹ്ലി

, 11:39 am

സ്വകാര്യ ടെലിവിഷന്‍ ഷോയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ട്യയും, കെ എല്‍ രാഹുലും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും. ഉത്തരവാദിത്വമുള്ള ക്രിക്കറ്റ് താരങ്ങളെന്ന നിലയില്‍ ഇത്തരം കാര്യങ്ങളോട് യോജിക്കുന്നില്ലെന്നും, അത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നുമായിരുന്നു കോഹ്ലി പറഞ്ഞത്.

ഒന്നാം ഏകദിനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍.

ഞങ്ങള്‍ ഇപ്പോളും അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രെസ്സിംഗ് റൂമിന് യോജിക്കാന്‍ കഴിയുന്ന കാര്യമല്ല ഇത്. . ഈ സംഭവത്തില്‍ ബിസിസിഐ യുടെ അന്തിമ തീരുമാനം വന്നതിന് ശേഷം ടീം കോമ്പിനേഷനെ കുറിച്ച് തീരുമാനിക്കൂ”. കോഹ്ലി പറയുന്നു.

അതെസമയം കെ.എല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും പങ്കെടുത്ത ടിവി ഷോ ഹോട്ട്സ്റ്റാറില്‍ നിന്ന് പിന്‍വലിച്ചു. ‘കോഫി വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയിലെ സീസണ്‍ ആറാമത്തെ എപ്പിസോഡാണ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചത്. ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ ബിസിസിഐ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.

നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെ കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹാര്‍ദിക് പരിപാടിയുടെ അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. രണ്ട് മത്സരങ്ങളില്‍ താരങ്ങള്‍ക്ക് വിലക്ക് വന്നേക്കും എന്നാണ് സൂചന.

Advertisement