ശ്രീലങ്കയ്്ക്ക് എതിരേയുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ നിന്നും വിട്ടു നിന്ന മുന്‍ നായകന്‍ വിരാട് കോഹ്ലി ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ വീണപ്പോള്‍ ട്വന്റി20 യിലെ മൂന്ന് മത്സരങ്ങളിലും തിളങ്ങിയ ശ്രേയസ് അയ്യര്‍ക്ക് സ്ഥാനക്കയറ്റം. ഐസിസിയുടെ ടി20 റാങ്കിംഗില്‍ 27 സ്ഥാനമാണ് ശ്രേയസ് അയ്യര്‍ മെച്ചപ്പെടുത്തിയത്. വിരാട്‌കോഹ്ലി ആദ്യ പത്തില്‍ നിന്നു തന്നെ പുറത്തായി.
ശ്രീലങ്കയ്ക്ക് എതിരേ മൂന്ന് മത്സരങ്ങളിലും കൂടി 200 റണ്‍സിന് മുകളില്‍ എടുത്ത ശ്രേയസ് അയ്യര്‍ 18 ാം സ്ഥാനത്തേക്കാണ് ഉയര്‍ന്നത്. ശ്രീലങ്കയ്ക്ക് എരിരേ 174 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 204 റണ്‍സാണ് ശ്രേയസ് അയ്യര്‍ എടുത്തത്. പരമ്പര ഇന്ത്യ താരത്തിന്റെ മികവില്‍ തൂത്തുവാരുകയും ചെയ്തു. ബൗളര്‍മാരുടെ പട്ടികയില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ഭുവനേശ്വര്‍കമാര്‍ 17 ാം സ്ഥാനത്തും എത്തി. രണ്ടു സ്ഥാനങ്ങള്‍ നഷ്ടമായ പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 13ാം സ്ഥാനത്തേക്കു വീഴുകയും ചെയ്തു.
Read more
അതേസമയം ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഫോം മങ്ങിക്കളിക്കുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട്‌കോഹ്ലി അഞ്ചുസ്ഥാനം താഴേയ്ക്ക് വീണ് 15 ാം സ്ഥാനത്തായി. ഇന്ത്യയുടെ ഓപ്പണര്‍ കെ.എല്‍.രാഹുല്‍ പത്താം സ്ഥാനത്തായി. രണ്ടാം മത്സരത്തില്‍ 75 റണ്‍സടിച്ച ശ്രീലങ്കയുടെ പുതും നി്‌സാങ്ക ആറ് സ്ഥാനം ഉയര്‍ന്ന് ഒമ്പതാമത് എത്തി.