അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ നായക സ്ഥാനം ഏറ്റെടുക്കാൻ പോകുന്നത് വിരാട് കോഹ്ലിയായിരിക്കും എന്ന വാർത്ത നേരത്തെ വന്നിരുന്നു. ഇത്തവണത്തെ റീടെൻഷനിൽ വിരാട് കോഹ്ലി, രജത്ത് പട്ടീദാർ, യാഷ് ദയാൽ എന്നിവരെ മാത്രമാണ് ടീം നിലനിർത്തിയിരുന്നത്. മുൻ നായകനായ ഫാഫ് ഡു പ്ലെസിയെ പോലും ഇത്തവണ അവർ നിലനിർത്തിയിരുന്നില്ല.
വിരാട് കോഹ്‌ലിയുടെ നായക സ്ഥാന ലഭ്യതയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രശസ്ത സ്പോർട്സ് ജേർണലിസ്റ്റായ രോഹിത്ത് ജൂഗ്ലെൻ. “വിരാട് കോഹ്ലി ഇപ്പോൾ മികച്ച പ്രകടനമല്ല നടത്തുന്നത്, അവസാനം കളിച്ച ടി-20 മത്സരത്തിൽ മാത്രമാണ് താരം മികച്ച പ്രകടനം കാഴ്ച വെച്ചത്. അത് കൊണ്ട് ഒരു ടി-20 ടീമിനെ നയിക്കാൻ മാത്രം വിരാട് ശക്തനല്ല” അദ്ദേഹം അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്.
നിലവിൽ 21 കൊടിക്കാണ് വിരാടിനെ ആർസിബി നിലനിർത്തിയിരിക്കുന്നത്. ആർസിബി മാനേജ്‌മന്റ് മെഗാ താരലേലത്തിൽ പ്രധാനമായും നോട്ടമിടുന്നത് കെ എൽ രാഹുലിനെയായിരിക്കും. അത് കൊണ്ട് തന്നെ വിരാട് നായകനായില്ലെങ്കിൽ രാഹുലിലേക്ക് ആ ചുമതല പോകും എന്ന് ഉറപ്പാണ്.
2021 ഇലാണ് വിരാട് അവസാനമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നയിച്ചത്. അതിന് ശേഷം സൗത്ത് ആഫ്രിക്കൻ താരമായ ഫാഫ് ഡു പ്ലെസിയാണ് ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തത്. ആർറ്റിഎം റൂൾ വഴി താരത്തെ സ്വന്തമാക്കാനുള്ള സാധ്യതയും ഉണ്ട്. നവംബർ 23, 24 എന്നി തിയ്യതികളിലായി സൗദിയിൽ ആണ് മെഗാ താരലേലം നടത്താൻ നിശ്‌ചയിച്ചിരിക്കുന്നത്.