RCB VS MI: എന്തൊരടി, കിങിനോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും, മുംബൈ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് കോലി, ഈ ബൗളറിനും രക്ഷയില്ല

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അര്‍ധസെഞ്ച്വറി നേടി വിരാട് കോലി. 42 പന്തുകളില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 67 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. ഓപ്പണര്‍ ഫില്‍ സാള്‍ട്ട് തുടക്കത്തിലെ പുറത്തായെങ്കിലും ദേവ്ദത്ത് പടിക്കലിനെ കൂട്ടുപിടിച്ച് പവര്‍പ്ലേയില്‍ മികച്ച സ്‌കോര്‍ നേടുകയായിരുന്നു താരം. 37 റണ്‍സെടുത്ത ദേവ്ദത്ത് കോലിക്ക് മികച്ച പിന്തുണ നല്‍കി. മുന്‍ മത്സരങ്ങളില്‍ കാര്യമായി ഫോമിലേക്ക് ഉയരാതിരുന്ന താരം ഇക്കളിയില്‍ മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തത്. കൂടാതെ ടി20 മത്സരങ്ങളില്‍ 13,000 റണ്‍സ് എന്ന നാഴികകല്ലും മുംബൈ ഇന്ത്യന്‍സിനെതിരെ വിരാട് കോലി പിന്നിട്ടു.

നിലവില്‍ 18 ഓവറുകള്‍ പിന്നിടുമ്പോള്‍ 190 റണ്‍സിലധികം പിന്നിട്ടിരിക്കുകയാണ് ആര്‍സിബി. ക്യാപ്റ്റന്‍ രജത് പാട്ടിധാറും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ്മയുമാണ് ക്രീസില്‍. മുംബൈക്കായി ജസ്പ്രീത് ബുംറ മൂന്ന് ഓവറുകള്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മലയാളി താരം വിഘ്‌നേഷ് പുതൂര്‍ ഒരു ഓവര്‍ മാത്രമാണ് ഇന്നത്തെ മത്സരത്തില്‍ ഏറിഞ്ഞത്. ഈ ഓവറില്‍ മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റ് വിഘ്‌നേഷ് വീഴ്ത്തുകയും ചെയ്തു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വലിയ റണ്‍സൊഴുക്കാണ് ഇന്നത്തെ മത്സരത്തില്‍ കാണാനാവുന്നത്.

Latest Stories

IPL 2025: എന്റെ മനക്കലേക്ക് സ്വാഗതം, ആന്ദ്രേ റസലിന് പുതിയ ടീം ഓഫർ ചെയ്ത് സൗരവ് ഗാംഗുലി; പോസിറ്റീവായി പ്രതികരിച്ച് താരം

കേരളത്തില്‍ ഉദ്ഘാടന മഹാമഹങ്ങളില്ല; ദേശീയപാത-66 നാല് റീച്ചുകള്‍ ഉടന്‍ തുറക്കും; ഹിന്ദിയടക്കം മൂന്ന് ഭാഷകളില്‍ ദിശാ ബോര്‍ഡുകള്‍; പൂച്ചെടികള്‍ നടാന്‍ സ്ഥലമില്ല; പകരം ആന്റി ഗ്ലെയര്‍ റിഫ്‌ളക്ടര്

IPL 2025: നീ ആൾ മിടുക്കനാണെന്നുള്ളത് ശരിതന്നെ, പക്ഷേ ആ രാജസ്ഥാൻ താരത്തിന്റെ ശൈലി അനുകരിച്ചാൽ പണി പാളും; ചെന്നൈ യുവതാരത്തിന് ഉപദേശവുമായി പിതാവ്

ഇനിയും കാലമില്ല, കാത്തിരിക്കാനാകുമില്ല; ഇടുക്കിയെ ഇളക്കി മറിച്ച് വേടന്‍; അനുകരിക്കരുത്,ഉപദേശിക്കാന്‍ ആരുമില്ലായിരുന്നെന്ന് റാപ്പര്‍ വേടന്‍

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ്; പരീക്ഷകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നു; ഡിജിപിക്ക് പരാതി നല്‍കി വി ശിവന്‍കുട്ടിയുടെ ഓഫീസ്

സംസ്ഥാനങ്ങള്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കണം; മെയ് 7 മുതല്‍ മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണം; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിറിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു; അന്വേഷണം കൂടുതല്‍ സിനിമാക്കാരിലേക്കെന്ന് എക്‌സൈസ്

എന്‍ഐഡിസിസി സംഘടിപ്പിച്ച ഇന്‍ഡെക്‌സ് 2025ന്റെ ടൈറ്റില്‍ സ്പോണ്‍സറായി ഐസിഎല്‍ ഫിന്‍കോര്‍പ്പ്

എന്തെങ്കിലും കടുംകൈ ചെയ്താല്‍ ഉത്തരവാദി ഐസി ബാലകൃഷ്ണന്‍ എംഎല്‍എ; 10 ദിവസത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ പലരുടെയും യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുമെന്ന് എന്‍എം വിജയന്റെ കുടുംബം

INDIAN CRICKET: ഞാനാണ് ഇന്ത്യൻ ടീമിലെ അടുത്ത സച്ചിൻ ടെണ്ടുൽക്കർ എന്ന് ആ പയ്യൻ എപ്പോഴും പറയുമായിരുന്നു, വളർന്നപ്പോൾ അവൻ ... അദ്ധ്യാപികയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ