"സച്ചിനെ വെച്ച് നോക്കുവാണെങ്കിൽ വിരാട് കോഹ്ലിയോക്കെ കോമഡിയാണ്"; മുൻ പാകിസ്ഥാൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് സച്ചിൻ ടെണ്ടുൽക്കറും, വിരാട് കോഹ്‌ലിയും. സച്ചിന്റെ 100 സെഞ്ചുറികൾ മറികടക്കാൻ സാധ്യത ഉള്ള നിലവിലെ താരം അത് വിരാട് കോഹ്ലിയാണ്. എന്നാൽ നാളുകൾ ഏറെയായി ഇപ്പോൾ മോശമായ പ്രകടനമാണ് വിരാട് കാഴ്ച വെക്കുന്നത്. അതിൽ വൻതോതിലുള്ള വിമർശനവും ഉയർന്നു വരുന്നുണ്ട്.

ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ മാത്രമായിരുന്നു വിരാട് സെഞ്ച്വറി നേടിയത്. പിന്നീട് കളിച്ച ഒരു മത്സരം പോലും മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിരുന്നില്ല. കൂടാതെ കളിക്കളത്തിൽ വെച്ച് ഓസ്‌ട്രേലിയൻ താരങ്ങളോട് സ്ലെഡ്ജിങ്ങും ചെയ്തു രംഗം വഷളാക്കിയിരുന്നു. ഈ കാരണങ്ങളാൽ സച്ചിനുമായി വിരാട് കൊഹ്‌ലിയെ താരതമ്യം ചെയ്യരുതെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരമായ ബാസിത് അലി.

ബാസിത് അലി പറയുന്നത് ഇപ്രകാരം:

“വിരാട് കോലിയെ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായം. സച്ചിന്‍ വളരെ ഉയരത്തിലാണ്. സച്ചിനെ കണ്ടിട്ടാണ് വിരാട് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. സച്ചിനാവട്ടെ ഗവാസ്‌കറെ കണ്ടതിനു ശേഷമാണ് ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചത്. അതുകൊണ്ടു തന്നെ വിരാടിനെ സച്ചിനുമായി താരതമ്യവും ചെയ്യരുത്”

ബാസിത് അലി തുടർന്നു:

“കളിക്കളത്തില്‍ വച്ച് സച്ചിന്‍ ആരെങ്കിലുമായി ചൂടാവുകയോ, ഏറ്റുമുട്ടുകയോ ചെയ്തതിനെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അദ്ദേഹമൊരു മാന്യന്‍ തന്നെയായിരുന്നു. എല്ലായ്‌പ്പോഴും മുഖത്തൊരു പുഞ്ചിരിയും സച്ചിന്‍ കാത്തുസൂക്ഷിച്ചിരുന്നു. ഗ്രൗണ്ടിലല്ല, പൊതുവെ അദ്ദേഹം അങ്ങനെയാണ് കാണപ്പെടാറുള്ളത്” ബാസിത് അലി പറഞ്ഞു.

Latest Stories

അതിർത്തിയിൽ എല്ലാം ശാന്തം, ഇന്ത്യ- പാക് ഡിജിഎംഒ തല ചർച്ച ഇന്ന്; നിലപാട് വ്യക്തമാക്കാൻ രാജ്യം

വിജിലൻസ് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ, എഡിജിപി അജിത് കുമാറിന് അതിനിർണായകം

ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടും, ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്ന് പ്രതിരോധ മന്ത്രി

പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, തുടര്‍ ചര്‍ച്ചകള്‍ നാളെ, മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിരോധ സേന

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മീ ചുറ്റളവില്‍ റെഡ് സോണ്‍, തലസ്ഥാന നഗരിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം

അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു, ഇന്ത്യയുടെ തിരിച്ചടിയില്‍ 40ഓളം പാക് സൈനികരും കൊല്ലപ്പെട്ടു, 9 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നും പ്രതിരോധ സേന

ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങള്‍ മാത്രം, ഇന്ത്യയുടെ തിരിച്ചടി കൃത്യവും നിയന്ത്രിതവും, ഒമ്പതിലധികം തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറിലധികം ഭീകരരെ വധിച്ചു

INDIAN CRICKET: അവന് പകരം മറ്റൊരാള്‍ അത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാവും, ആ താരം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തത്, തുറന്നുപറഞ്ഞ് മുന്‍താരം

യുക്രൈനുമായി നേരിട്ട് ചര്‍ച്ചയാകാമെന്ന് പുടിന്‍; പോസിറ്റിവ് തീരുമാനം, പക്ഷേ ആദ്യം വെടിനിര്‍ത്തല്‍ എന്നിട്ട് ചര്‍ച്ചയെന്ന് സെലന്‍സ്‌കി

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരായ 4 പേർക്ക് ദാരുണാന്ത്യം