വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അടുത്തിടെ മെൽബൺ എയർപോർട്ടിൽ വെച്ച് ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകയായ നാറ്റ് യോനിഡിസുമായി വാക്കേറ്റം ഉണ്ടായ സംഭവത്തെ തുടർന്ന് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി ഓസ്‌ട്രേലിയൻ മാധ്യമങ്ങളിൽ നിന്ന് ചോദ്യങ്ങൾ നേരിടുകയാണ്. ചാനൽ നൈനിലെ ടോണി ജോൺസ് വിരാട് കോഹ്‌ലിയെ ഒരു “ബുൾ” എന്ന് വിശേഷിപ്പിക്കുകയും വാക്കേറ്റത്തിൽ ചാനൽ 7 റിപ്പോർട്ടറെ ശകാരിച്ചതിന് അദ്ദേഹത്തെ ആക്ഷേപിക്കുകയും ചെയ്തു.

ശനിയാഴ്ച, ബോക്‌സിംഗ് ഡേ ടെസ്റ്റിനായി മെൽബണിൽ കുടുംബസമേതം എത്തിയ വിരാട് കോഹ്‌ലി തന്റെ കുട്ടികളുടെയും തന്റെയും ചിത്രങ്ങൾ എടുത്തതിന് മാധ്യമങ്ങളോട് തട്ടിക്കയറി. തന്റെ സ്വകര്യതയെ മാനിക്കണം എന്നായിരുന്നു കോഹ്‌ലി പറഞ്ഞത്. എന്നാൽ പിന്നീട് ഇത് ഒരു തെറ്റിദ്ധാരണ ആണെന്ന് തെളിഞ്ഞു. മാധ്യമങ്ങൾ കോഹ്‌ലിയുടെ കുട്ടികളുടെ ചിത്രം എടുത്തിരുന്നില്ല.

മെൽബൺ വിമാനത്താവളത്തിൽ കോഹ്‌ലിയുടെ മക്കളുടെ ചിത്രം എടുത്തില്ലെന്ന് ചാനൽ 7 ഉം ചാനൽ 9 ഉം സ്ഥിരീകരിച്ചു. കോഹ്‌ലിയുടെ ഇതിനിടയിൽ കോഹ്‌ലിയെ തള്ളി ടോണി ജോൺസ് രംഗത്തെത്തി. പൊതു വ്യക്തികളുടെ ദൃശ്യങ്ങൾ പകർത്തുന്നതിലൂടെ റിപ്പോർട്ടർമാർ അവരുടെ ജോലി ചെയ്യുകയായിരുന്നുവെന്ന് ജോൺസ് വിശദീകരിച്ചു.

ക്യാമറകൾ തന്നിലേക്ക് ഫോക്കസ് ചെയ്തതിൽ വിരാട് കോഹ്‌ലി അസ്വസ്ഥനായിരുന്നുവെന്ന് ടോണി ജോൺസ് പറഞ്ഞു. സൂപ്പർ സ്റ്റാറുകൾ വരുമ്പോൾ സാധാരണ മാധ്യമങ്ങൾ ചെയ്യുന്നത് മാത്രമേ ഞങ്ങളും ചെയ്തോള്ളൂ. എന്തായാലും കോഹ്‌ലി ” ബുൾ” സ്വഭാവമാണ കാണിച്ചത് . അവൻ തട്ടിക്കയറിയത് ഒരു വനിതാ റിപോർട്ടറിനോട് തട്ടിക്കയറി ഷോ കാണിച്ചതാണ് എന്നും ടോണി ജോൺസ് പറഞ്ഞു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി