ആർസിബിയുടെ നാശത്തിന് കാരണം വിരാട് കോഹ്‌ലി, അവന്റെ ആ പ്രവൃത്തി ടീമിനെ ചതിച്ചു; അമ്പാട്ടി റായിഡു പറഞ്ഞത് ഇങ്ങനെ

2008ൽ ടൂർണമെൻ്റിൻ്റെ തുടക്കം മുതൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഐപിഎൽ ട്രോഫി നേടാനാകാത്തതിന് വിരാട് കോഹ്‌ലിക്കെതിരെ മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരായ ഐപിഎൽ 2024 മത്സരത്തിൽ കോഹ്‌ലിയെ സ്പിന്നർ മണിമാരൻ സിദാർഥ് പുറത്താക്കിയതിന് പിന്നാലെയാണ് റായിഡു കോഹ്‌ലിക്ക് എതിരെ തിരിഞ്ഞത്.

വർഷങ്ങളായി ആർസിബിയുടെ ഏറ്റവും വലിയ പ്രശ്നം സ്ഥിരത കുറവാണ്. ഷെയ്ൻ വാട്‌സൺ, യുസ്‌വേന്ദ്ര ചാഹൽ, മിച്ചൽ സ്റ്റാർക്ക്, ശിവം ദുബെ തുടങ്ങിയ മാച്ച് വിന്നർമാരെ ഫ്രാഞ്ചൈസി ഈ കാലഘത്തിൽ ടീമിൽ നിലനിർത്തട്ടെ വിട്ടയക്കുകയും ചെയ്തു. വർഷങ്ങളോളം ആർസിബി ക്യാപ്റ്റനായിരുന്നു കോഹ്‍ലിയെന്നും പക്ഷേ ടീം ഒരിക്കലും ഗുണനിലവാരമുള്ള ബൗളർമാരെ വാങ്ങിയിട്ടില്ല എന്നുമാണ് അമ്പാട്ടി റായിഡു പറയുന്നത് . ഈ പ്രശ്നം വർഷം തോറും അവരെ ബാധിച്ചു. ബാറ്റിംഗ് ഓർഡർ പല കാലഘട്ടത്തിലും ലീഗിലെ ഏറ്റവും മികച്ചത് ആയിട്ട് കൂടി അവർക്ക് മത്സരം ജയിപ്പിക്കാൻ സാധിക്കാതെ ആയി.

“വിരാട് കോഹ്‌ലി ഏറെക്കാലം ആർസിബിയുടെ ക്യാപ്റ്റനായിരുന്നു. ലേലത്തിൽ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് അത്ര മികച്ച ഇടപെടൽ ഉണ്ടായില്ല. പക്ഷേ ടീം ഒരിക്കലും ഗുണനിലവാരമുള്ള ബൗളർമാരെ വാങ്ങിയില്ല. ടീമിൽ പ്രമുഖ താരങ്ങൾ പലരെയും നിലനിർത്താതെ പോയി. അതേ കളിക്കാർ മറ്റ് ഫ്രാഞ്ചൈസികൾക്കൊപ്പം ചേർന്നതിന് ശേഷം മികച്ച പ്രകടനം നടത്തി.”

“ഫ്രാഞ്ചൈസിക്ക് വേണ്ടി കോഹ്‌ലി 7000 റൺസിന് മുകളിൽ സ്‌കോർ ചെയ്തിട്ടുണ്ട്, എന്നാൽ ആർസിബിക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്നവരുടെ പട്ടികയിലുള്ള മറ്റൊരു ബാറ്ററുടെ പേര് പറയൂ. ആ ലിസ്റ്റിലെ അടുത്ത താരം ഡിവില്ലേഴ്‌സ് ആണ്. ഒരു കളിക്കാരൻ്റെ തോളിൽ കയറി ഒരു ടീമിന് ട്രോഫി നേടാനാവില്ല, ”അമ്പാട്ടി റായിഡു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടതിലെ അസ്വസ്തത പരസ്യമാക്കി ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്. ടോസ് നേടി ലഖ്‌നൗവിനെ ആദ്യം ബാറ്റ് ചെയ്യാന്‍ ക്ഷണിച്ചെങ്കിലും 28 റണ്‍സിന് ആര്‍സിബി മത്സരത്തില്‍ പരാജയപ്പെട്ടു. ഫ്‌ലാറ്റ് ട്രാക്ക് പ്രയോജനപ്പെടുത്താനാണ് ഫാഫ് ആലോചിച്ചതെങ്കിലും എല്‍എസ്ജി ബോളര്‍മാര്‍ വിരാട് കോഹ്ലി, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരെ പെട്ടെന്ന് പുറത്താക്കി. ഫാഫ് റണ്ണൗട്ടായി പുറത്തായതിനാല്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നതില്‍ പരാജയപ്പെട്ടു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം