ഐപിഎൽ 2025 മെഗാ ലേലത്തിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) 21 കോടി രൂപയ്ക്ക് വിരാട് കോഹ്ലിയെ നിലനിർത്തിയതിന് തൊട്ടുപിന്നാലെ സൂപ്പർതാരം ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്. കോഹ്ലിയെ കൂടാതെ ടീം രജത് പതിദാർ, യഷ് ദയാൽ എന്നിവരെയും നിലനിർത്തി.
സൺറൈസേഴ്സ് ഹൈദരാബാദ് 23 കോടി രൂപ നൽകിയ ഹെൻറിച്ച് ക്ലാസൻ ആണ് റീടെൻഷൻ ലിസ്റ്റ് പുറത്ത് വന്നപ്പോൾ ഏറ്റവും വില കൂടിയ താരം. ലഖ്നൗ സൂപ്പർ ജയൻ്റ്സ് നിക്കോളാസ് പൂരന് വേണ്ടിയും 21 കോടി രൂപ നൽകും. 20 കോടിയിലധികം പ്രതിഫലം വാങ്ങുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന റെക്കോർഡ് വിരാട് കോഹ്ലി സ്വന്തമാക്കി. നേരത്തെ, കോഹ്ലിയും (ആർസിബി 17 കോടി രൂപ), കെഎൽ രാഹുലും (എൽഎസ്ജി 17 കോടി രൂപ) ആയിരുന്നു ഇതിന് മുമ്പ് ഏറ്റവും പ്രതിഫലം കൈപ്പറ്റിയ താരങ്ങൾ. കഴിഞ്ഞ മെഗാ ലേലത്തിൽ ആയിരുന്നു ഇരുവരും നേട്ടത്തിന് അർഹർ ആയത്.
പുതിയ നിലനിർത്തൽ പട്ടികയിൽ, ജസ്പ്രീത് ബുംറ, യശസ്വി ജയ്സ്വാൾ, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ എന്നിവരെ അതത് ഫ്രാഞ്ചൈസികൾ 18 കോടി രൂപയ്ക്ക് നിലനിർത്തി.
Read more
കഴിഞ്ഞ സീസണിൽ മിച്ചൽ സ്റ്റാർക്ക് (24.75 കോടി രൂപ), പാറ്റ് കമ്മിൻസ് (20.5 കോടി രൂപ) എന്നിവരാണ് ടൂർണമെൻ്റിൽ 20 കോടി രൂപ പിന്നിട്ട ആദ്യ രണ്ട് താരങ്ങൾ.