IPL 2025: ചരിത്രത്തിൽ ഇടം നേടി വിരാട് കോഹ്‌ലി, അതുല്യ നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം; സംഭവം ഇങ്ങനെ

ഐപിഎൽ 2025 മെഗാ ലേലത്തിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) 21 കോടി രൂപയ്ക്ക് വിരാട് കോഹ്‌ലിയെ നിലനിർത്തിയതിന് തൊട്ടുപിന്നാലെ സൂപ്പർതാരം ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്. കോഹ്‌ലിയെ കൂടാതെ ടീം രജത് പതിദാർ, യഷ് ദയാൽ എന്നിവരെയും നിലനിർത്തി.

സൺറൈസേഴ്‌സ് ഹൈദരാബാദ് 23 കോടി രൂപ നൽകിയ ഹെൻറിച്ച് ക്ലാസൻ ആണ് റീടെൻഷൻ ലിസ്റ്റ് പുറത്ത് വന്നപ്പോൾ ഏറ്റവും വില കൂടിയ താരം. ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് നിക്കോളാസ് പൂരന് വേണ്ടിയും 21 കോടി രൂപ നൽകും. 20 കോടിയിലധികം പ്രതിഫലം വാങ്ങുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന റെക്കോർഡ് വിരാട് കോഹ്‌ലി സ്വന്തമാക്കി. നേരത്തെ, കോഹ്‌ലിയും (ആർസിബി 17 കോടി രൂപ), കെഎൽ രാഹുലും (എൽഎസ്‌ജി 17 കോടി രൂപ) ആയിരുന്നു ഇതിന് മുമ്പ് ഏറ്റവും പ്രതിഫലം കൈപ്പറ്റിയ താരങ്ങൾ. കഴിഞ്ഞ മെഗാ ലേലത്തിൽ ആയിരുന്നു ഇരുവരും നേട്ടത്തിന് അർഹർ ആയത്.

പുതിയ നിലനിർത്തൽ പട്ടികയിൽ, ജസ്പ്രീത് ബുംറ, യശസ്വി ജയ്‌സ്വാൾ, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസൺ എന്നിവരെ അതത് ഫ്രാഞ്ചൈസികൾ 18 കോടി രൂപയ്ക്ക് നിലനിർത്തി.

കഴിഞ്ഞ സീസണിൽ മിച്ചൽ സ്റ്റാർക്ക് (24.75 കോടി രൂപ), പാറ്റ് കമ്മിൻസ് (20.5 കോടി രൂപ) എന്നിവരാണ് ടൂർണമെൻ്റിൽ 20 കോടി രൂപ പിന്നിട്ട ആദ്യ രണ്ട് താരങ്ങൾ.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം