കര്‍ഷക സമരത്തിനു പിന്തുണ അറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും അജിങ്ക്യ രാഹനെയും രംഗത്ത്. ട്വിറ്ററിലൂടെയാണ് ഇരുവരും കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചത്.
“വിയോജിപ്പുകള്‍ ഏറെയുണ്ടാകാം. ഈ സമയത്തു ഐക്യത്തോടെ നമുക്കെല്ലാവര്‍ക്കും തുടരാം. കൃഷിക്കാര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. സമാധാനത്തിനും ഒന്നിച്ചു മുന്നോട്ടു പോകാനും എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പുണ്ട്” കോഹ്‌ലി ട്വീറ്ററില്‍ കുറിച്ചു.
“ഒന്നിച്ചു നിന്നാല്‍ ഏതു പ്രശ്‌നത്തിനും പരിഹാരമുണ്ടാകും. ഒരുമിച്ചു നീങ്ങാം. നമ്മുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താം.” രഹാനെ ട്വിറ്ററില്‍ കുറിച്ചു.
Read more
രോഹിത് ശര്‍മ്മയും ഹാര്‍ദ്ദിക് പാണ്ഡ്യയും പിന്തുണയുമായെത്തി. രോഹിത് താന്‍ നേരത്തെ പോസ്റ്റ് ചെയ്ത കര്‍ഷകര്‍ക്കു പിന്തുണയറിയിച്ചുള്ള ട്വീറ്റ് വീണ്ടും ഷെയര്‍ ചെയ്യുകയായിരുന്നു.