RCB VS MI: ഹാര്‍ദിക്കിന്റെ മണ്ടത്തരം ഞങ്ങള്‍ക്ക് ഗുണമായി, അവന്‍ ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ക്ക് കൂടുതല്‍ റണ്‍സ് കയറി, തുറന്നുപറഞ്ഞ് വിരാട് കോഹ്ലി

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റ് വീഴ്ത്തി മുംബൈ ഇന്ത്യന്‍സിന് നിര്‍ണായക വിക്കറ്റ് സമ്മാനിച്ചത് മലയാളി താരം വിഘ്‌നേഷ് പുതൂരായിരുന്നു. ഒരു ഓവര്‍ മാത്രം ഏറിഞ്ഞ വിഘ്‌നേഷ് പത്ത് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വിക്കറ്റ് നേടിയത്. എന്നാല്‍ ഈ ഓവറിന് ശേഷം വിഘ്‌നേഷിന് പന്ത് നല്‍കിയിരുന്നില്ല നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. പകരം 16ാം ഓവറില്‍ മലയാളി താരത്തെ ഒഴിവാക്കി രോഹിത് ശര്‍മ്മയെ ഇംപാക്ട് പ്ലെയറായി ടീമില്‍ ഉള്‍പ്പെടുത്തി. സ്പിന്നര്‍മാര്‍ക്ക് പകരം പേസര്‍മാരില്‍ വിശ്വസിക്കുകയായിരുന്നു ക്യാപ്റ്റന്‍.

അതേസമയം ഹാര്‍ദികിന്റെ ഈ തീരുമാനം ആര്‍സിബി ടീമിന് മത്സരത്തില്‍ ഗുണകരമായി എന്ന് പറയുകയാണ് വിരാട് കോഹ്ലി. “അവരുടെ സ്പിന്നര്‍മാരില്‍ ഒരാള്‍ മത്സരത്തിനിടെ പുറത്തുപോയി.ചൈനാമാന്‍ ബോളറെ സംബന്ധിച്ച് പന്തെറിയാന്‍ ബുദ്ധിമുട്ടായിരുന്നു. മുംബൈയുടെ ആ ഒരു നീക്കം ഞങ്ങള്‍ക്ക് 20-25 റണ്‍സ് മത്സരത്തില്‍ അധികമായി ലഭിക്കാന്‍ കാരണമായി.

വിക്കറ്റ് വീഴാതിരുന്നപ്പോള്‍ സംഭവിച്ചത് അവരുടെ ഒരു സ്പിന്നര്‍ കളിക്കളത്തില്‍ നിന്ന് പുറത്തായി എന്നതാണ്. അത് ഞങ്ങള്‍ക്ക് ഒരു പ്രധാന ഘടകമായി മാറി. കാരണം സ്പിന്നര്‍ കളിക്കളത്തില്‍ നിന്ന് പുറത്തായാല്‍ ചെറിയ ബൗണ്ടറികളുളള ഇവിടെ പേസര്‍മാരെ നേരിടുക എന്നത് എളുപ്പമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു, വിരാട് കോഹ്ലി കൂട്ടിച്ചേര്‍ത്തു.

Latest Stories

പാകിസ്ഥാനെ പോലൊരു 'തെമ്മാടി രാഷ്ട്രത്തിന്റെ' പക്കല്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോ?; അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി പാക് ആണവായുധങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് രാജ്‌നാഥ് സിംഗ്‌

ഇന്ത്യ ഇറക്കുമതി നികുതി ഒഴിവാക്കിയെന്ന് ഡൊണാള്‍ഡ് ട്രംപ്; യുഎസ് നികുതിയില്‍ പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍

'ഡിവോഴ്‌സ് ചെയ്യാവുന്ന ഒരേയൊരു ബന്ധം ഭാര്യയും ഭർത്താവും തമ്മിലുള്ളത്, മറ്റൊരു ബന്ധവും നമുക്ക് വിച്ഛേദിക്കാനാകില്ല'; മമ്മൂട്ടി

‘ഞാൻ പാർട്ടി വക്താവല്ല, വ്യക്തിപരമായ അഭിപ്രായം പറഞ്ഞു’; കേന്ദ്രനേതൃത്വം താക്കീത് ചെയ്‌തെന്ന വാർത്ത തള്ളി ശശി തരൂർ

ക്ഷേത്രങ്ങളില്‍ ഇനിയും പാടും, അംബേദ്കര്‍ പൊളിറ്റിക്സിലാണ് താന്‍ വിശ്വസിക്കുന്നത്; ആര്‍എസ്എസ് നേതാവിന്റെ വിവാദ പ്രസംഗത്തില്‍ പ്രതികരിച്ച് വേടന്‍

INDIAN CRICKET: ധോണിയുടെ അന്നത്തെ പ്രവചനം കൃത്യമായി, കോഹ്‌ലിയെ ഇറക്കി വിടാൻ ഇരുന്നവരെ കണ്ടം വഴിയോടിച്ച് ഒറ്റ ഡയലോഗ്; സംഭവിച്ചത് ഇങ്ങനെ

പറഞ്ഞതില്‍ മാറ്റമൊന്നുമില്ല, ആരെയും കൊന്നിട്ടില്ല; വെളിപ്പെടുത്തലിന് പിന്നാലെ ജി സുധാകരന്റെ മൊഴിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍

എന്നെ ട്രാപ്പിലാക്കി, ശാരീരികമായി പീഡിപ്പിച്ചു, സ്വന്തം മാതാപിതാക്കളെ കാണാന്‍ പോലും അനുവദിച്ചില്ല.. ആര്‍തി കെട്ടിച്ചമച്ച കഥകളെല്ലാം നിഷേധിക്കുന്നു: രവി മോഹന്‍

ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കരുതെന്ന് ആപ്പിൾ സിഇഒയോട് ട്രംപ്; യുഎസ് വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശം

'തടയാൻ പറ്റുമെങ്കിൽ തടയൂ'; ബിഹാർ പൊലീസ് തടഞ്ഞിട്ടും വേദയിലെത്തി രാഹുൽ ഗാന്ധി, നടപടി ദലിത് വിദ്യാർഥികളുമായി സംവദിക്കാനെത്തിയപ്പോൾ