'ദക്ഷിണാഫ്രിക്കക്കെതിരെ ജയിക്കാനാകുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു'; ഇന്ത്യന്‍ സൂപ്പര്‍താരത്തിന്‍റെ വെളിപ്പെടുത്തലില്‍ ആരാധകര്‍ക്ക് ഞെട്ടല്‍‍!

ഐസിസി ടി20 ലോകകപ്പ് 2024 ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജയിക്കാനാകുമെന്ന് തനിക്ക് ഉറപ്പില്ലായിരുന്നെന്ന് വിരാട് കോഹ്‌ലി. ഹെന്റിച്ച് ക്ലാസനും ഡേവിഡ് മില്ലറും ശക്തമായി മുന്നേറിയതോടെ, മെന്‍ ഇന്‍ ബ്ലൂവിന്റെ കൈകളില്‍ നിന്ന് ഗെയിം ഏറെക്കുറെ കൈവഴുതിയിരുന്നു. ഒരു ഘട്ടത്തില്‍ 30 പന്തില്‍ 30 റണ്‍സ് പ്രോട്ടീസിന് മതിയായിരുന്നെങ്കിലും ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തുക മാത്രമല്ല റണ്ണൊഴുക്ക് തടയുകയും ചെയ്തു.

മത്സരത്തില്‍ 7 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം തവണയും ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തി. നേരത്തെ 76 റണ്‍സ് നേടിയ വിരാട് 20 ഓവറില്‍ ടീമിന്റെ സ്‌കോര്‍ 176ല്‍ എത്തിച്ചു. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷ ചടങ്ങിനിടെയാണ് കോഹ്ലി പിരിമുറുക്കത്തെക്കുറിച്ച് സംസാരിച്ചത്.

ഗൗരവ് കപൂറിനോട് സംസാരിക്കവെയാണ് കോഹ്ലി ടീം ഇന്ത്യയുടെ വിജയത്തിലേക്ക് വെളിച്ചം വീശിയത്. ”ഞങ്ങളുടെ വിജയത്തെക്കുറിച്ച് എനിക്ക് ഉറപ്പില്ലായിരുന്നു. ഇത് ഒരിക്കല്‍ കൂടി കൈവിട്ടുപോകുമെന്ന് ഞാന്‍ കരുതി. ഡെത്ത് ഓവറുകളിലെ മികച്ച പ്രകടനത്തിന് ബോളര്‍മാര്‍ക്ക് ക്രെഡിറ്റ് നല്‍കണം. അവര്‍ ഞങ്ങളെ തിരിച്ചുകൊണ്ടുവരിക മാത്രമല്ല, മത്സരം ജയിക്കുകയും ചെയ്തു.

”വര്‍ഷങ്ങളായി ഞങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു. കളത്തിലിറങ്ങുമ്പോള്‍ ട്രോഫി നേടുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ ലക്ഷ്യം നേടിയതില്‍ എനിക്ക് സന്തോഷമുണ്ട്,” കോഹ്‌ലി പറഞ്ഞു.

Latest Stories

ബുംറയും സൂര്യകുമാറും കോഹ്‌ലിയും അല്ല, ഫൈനൽ ജയിക്കാൻ ഞങ്ങളെ സഹായിച്ചത് അവന്റെ ബുദ്ധി: രോഹിത് ശർമ്മ

വിലക്ക് കഴിഞ്ഞു തിരിച്ചു വരുന്ന പോൾ പോഗ്ബയ്ക്ക് യുവന്റസിൽ ഇടമുണ്ടോ, അല്ലെങ്കിൽ ലയണൽ മെസിക്കൊപ്പം ചേരുമോ? വിശദീകരണവുമായി പരിശീലകൻ തിയാഗോ മോട്ട

കൊച്ചിയിൽ മൃഗക്കൊഴുപ്പ് സംസ്‌കരണ കമ്പനിയിൽ പൊട്ടിത്തെറി; ഒരു മരണം

ഐപിഎല്‍ 2025: ടീമിനെ നയിക്കാനുള്ള ആഗ്രഹം പരസ്യമാക്കി സൂപ്പര്‍താരം, മുംബൈ ഇന്ത്യന്‍സിന് പുതിയ നായകന്‍?

ബജറ്റ് 80 കോടി, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നത് 16 വര്‍ഷത്തിന് ശേഷം; വരാന്‍ പോകുന്നത് ഒന്നൊന്നര പടം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

കൊച്ചി എടയാറിലെ പൊട്ടിത്തെറി; ഒരാളുടെ മരണത്തിന് കാരണമായ ഫാക്ടറി പ്രവർത്തിച്ചത് മാനദണ്ഡം പാലിക്കാതെയെന്ന് നാട്ടുകാർ, പ്രതിഷേധം

അതീവ സുരക്ഷയിൽ ഗ്വാളിയോറിൽ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് ടി20; മത്സരം നടക്കാൻ അനുവദിക്കില്ല എന്ന് ഹിന്ദു മഹാസഭ

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര: സൂപ്പര്‍ താരം പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ഇന്ത്യ

ഓരോ ദിവസവും ഓരോ പേരുകള്‍, ആ സ്ത്രീകള്‍ പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്നില്ല, അവരുടെ അഭിമുഖം എടുക്കരുത്: സ്വാസിക