വിരാട് കോഹ്‌ലി ദി ലെജൻഡ്; റെക്കോഡുകൾക്ക് അധികം ആയുസ് കൊടുക്കാൻ തയ്യാറാകാത്ത വ്യക്തി

“Making a comeback like a phoenix rising from the ashes” ക്രിക്കറ്റ് ലോകത്ത് ഈ വരികളെ വിശേഷിപ്പിക്കാൻ ഏറ്റവും കൂടുതൽ സാധിക്കുന്ന വ്യക്തിയാണ് വിരാട് കോഹ്‌ലി. സെഞ്ച്വറി ഇല്ലാത്ത മൂന്നു വർഷങ്ങൾ അദ്ദേഹത്തിനെ തളർത്താൻ വിമർശകർക്ക് കിട്ടിയ സുവർണ്ണാവസരമായിരുന്നു. ഫോം ഔട്ട് ആയതിന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബം വരെ വേട്ടയാടപ്പെട്ടിരുന്നു. ആ സമയത് വിരാട് തന്നെ പറഞ്ഞിരുന്നു എനിക്ക് ഉറക്കം കിട്ടുന്നുണ്ടായിരുന്നില്ല. രാവിലെ എഴുനേൽക്കാൻ തോന്നാറുണ്ടായിരുന്നില്ല. മടങ്ങി വരവ് അസാധ്യം എന്ന് വരെ തോന്നി പോയിരുന്നു. എന്നാൽ വിമർശകർ മറന്നു പോയ ഒരു കാര്യം ഉണ്ട്. അഹന്ത കാട്ടിയവർക്ക്മുന്നിൽ ആണിയടിച്ച് സംഹാരതാണ്ഡവം നടത്തുന്നത് ശീലമാക്കിയ വ്യക്തിയാണ് വിരാട് കോഹ്ലി. 2008 ഇൽ ഇന്ത്യക്കായി അണ്ടർ 19 ലോകകപ്പ് നേടിയ ക്യാപ്റ്റൻ എന്ന നിലയിൽ നിന്നും ഇന്നത്തെ ഇന്ത്യൻ ടീമിന്റെ നെടുംതൂണായി മാറിയത് അദ്ദേഹത്തിന്റെ കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രമാണ്.

ടി 20 ഫോർമാറ്റ് അദ്ദേഹത്തിന് സാധിക്കില്ല എന്നും അതിൽ നിന്നും വിരമിക്കണം എന്നും പറഞ്ഞ ഒരുപാട് വിമർശകർ അദ്ദേഹത്തിന് ചുറ്റും കഴുകന്മാരെ പോലെ വട്ടം ഇട്ടു പറന്നു. അത് സത്യമാണെന്നു തെളിയിക്കുന്ന വിധമായിരുന്നു അദ്ദേഹം ഈ വർഷം നടന്ന ടി 20 ലോകകപ്പിലെ മത്സരങ്ങൾ കളിച്ചിരുന്നത്. ഇന്ത്യയുടെ ഓരോ മത്സരങ്ങൾ കഴിയുമ്പോൾ സ്ഥിരമായി വിമർശനങ്ങൾ ഏറ്റുവാങ്ങിയത് വിരാട് കോഹ്ലിയായിരുന്നു. ലോകകപ്പ് നേടണമെങ്കിൽ ആദ്യം വിരാടിനെ പുറത്താക്കണം എന്ന് വരെ ശബ്‌ദങ്ങൾ ഉയർന്നു. എന്നാൽ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ രോഹിത്ത് ശർമ്മ വിരാടിനെ കൈവിട്ടില്ല. വിരാട് ടീമിൽ വർഷങ്ങളായി ചൈയ്തതും അദ്ദേഹത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നതിനെ കുറിച്ച് പൂർണ ബോധ്യമുള്ള രോഹിത്ത് പറഞ്ഞ വാക്കുകളാണ് “ഹി ഈസ് സേവിങ് ഫോർ ദി ഫൈനെൽസ്”. ആ വാക്കുകൾ സത്യമായി.

സൗത്ത് ആഫ്രിക്കൻ ബോളിങ് നിര ഇന്ത്യൻ ടോപ് ഓർഡർ തകർത്തപ്പോൾ അത്രയും മത്സരങ്ങൾ ഫോം ഔട്ട് ആയിരുന്ന വിരാട് കോഹ്ലി ടീമിന്റെ രക്ഷകനായി മാറി. 59 പന്തുകളിൽ നിന്നും 76 റൺസ് നേടി ഇന്ത്യൻ ജനതയുടെ കിരീട പ്രതീക്ഷകളെ നിലനിർത്തി. രാജ്യം എപ്പോഴൊക്കെ അപകടത്തിലായിട്ടുണ്ടോ, അപ്പോഴെല്ലാം തങ്ങളുടെ രാജാവ് രക്ഷകനായി അവതരിച്ചിട്ടുണ്ട് എന്ന് പറയുന്നത് സത്യമായി. സങ്കടത്തോടെ ടി 20 ഫോർമാറ്റിൽ നിന്നുള്ള പടിയിറക്കം അല്ലായിരുന്നു ദൈവം അദ്ദേഹത്തിനായി കരുതി വെച്ചിരുന്നത്. ഐസിസി ടി 20 ലോകകപ്പ് ട്രോഫി ഉയർത്തി രാജകീയമായിട്ടുള്ള പടിയിറക്കമായിരുന്നു അദ്ദേഹത്തിന് ദൈവം നൽകിയ സമ്മാനം.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻ ഇതിഹാസങ്ങളുടെ എല്ലാം റെക്കോഡുകൾക്ക് അധികം ആയുസ് കൊടുക്കാൻ തയ്യാറാകാത്ത വ്യക്തിയാണ് വിരാട് കോഹ്ലി. ഇന്നലെ ബംഗ്ലാദേശിനെതിരെ നടന്ന മത്സരം കൊണ്ട് അദ്ദേഹം പുതിയ ഒരു നേട്ടം കൂടെ സ്വന്തമാക്കി. 594 അന്താരാഷ്ട്ര ഇന്നിങ്‌സുകൾ കൊണ്ട് വേഗതയേറിയ 27000 റൺസ് നേടുന്ന ആദ്യ താരം എന്ന റെക്കോഡ് ആണ് വിരാട് കോഹ്ലി നേടിയത്. ഇത് രാജാവിന്റെ തിരിച്ച് വരവല്ല, അയാൾ ആരാണെന്നും അയാൾക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നതിനെ കുറിച്ചും ഉള്ള ഓർമപ്പെടുത്തൽ മാത്രമാണ്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി