വിരാട് കോഹ്ലി പ്രത്യേക കഴിവുകളൊന്നും ഉണ്ടായിരുന്ന താരമല്ലായിരുന്നെന്ന് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. എന്നാല്‍ കോഹ്‌ലിയുടെ അര്‍പ്പണബോധവും കഠിനാധ്വാനവുമാണ് അദ്ദേഹത്തെ ഇന്നത്തെ പോലെ സൂപ്പര്‍താരമാക്കിയതെന്ന് ജാഫര്‍ പറഞ്ഞു.
അണ്ടര്‍ 19 ലോകകപ്പ് നേടിയ ശേഷം കോഹ്ലി തിരിച്ചെത്തിയപ്പോഴും ബാറ്റിംഗില്‍ നിരവധി പിഴവുകള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും, തന്റെ ബലഹീനതയില്‍ അദ്ദേഹം കഠിനാധ്വാനം ചെയ്യുകയും 2-3 വര്‍ഷത്തിന് ശേഷം തികച്ചും വ്യത്യസ്തനായ കളിക്കാരനായി പുറത്തു വരികയും ചെയ്തു- ജാഫര്‍ പറഞ്ഞു.
വരാനിരിക്കുന്ന ഏഷ്യാ കപ്പിനായി ശ്രീലങ്കയിലേക്ക് പോകുന്നതിനുള്ള അവസാന ഘട്ടത്തിലാണ് താരം. ടൂര്‍ണമെന്റിന് മുന്നോടിയായി എന്‍സിഎയില്‍ 6 ദിവസത്തെ ക്യാമ്പിലാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീം.
മാര്‍ക്വീ ഇവന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ മെന്‍ ഇന്‍ ബ്ലൂ തങ്ങളുടെ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. സെപ്തംബര്‍ രണ്ടിന് പല്ലേക്കലെ നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ടൂര്‍ണമെന്റില്‍ മികച്ച തുടക്കം കുറിക്കാമെന്ന പ്രതീക്ഷയിലാണ് രോഹിത്തും കൂട്ടരും.