വിരാട് കോഹ്ലി ആരെയും വെറുതെ വിടില്ല, മുന്നറിയിപ്പ് നല്‍കി മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ ഇംഗ്ലീഷ് ക്യാമ്പില്‍ ഉടലെടുത്ത മുറുമുറുപ്പ് ഇനിയും കെട്ടടങ്ങിയിട്ടില്ല. സ്വന്തം നാട്ടിലെ മുന്‍ താരങ്ങളില്‍ നിന്നും ക്രിക്കറ്റ് വിദഗ്ധരില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ജോ റൂട്ടും സംഘവും നേരിടുന്നത്. ഇന്ത്യന്‍ കളിക്കാരെ പരുഷമായ വാക്കുകളും ലക്ഷ്യബോധമില്ലാത്ത ബൗണ്‍സറുകളും കൊണ്ട് നേരിടാനാണ് ഇംഗ്ലണ്ട് ശ്രമിച്ചത്. ഇന്ത്യ അതിനു എല്ലാ അര്‍ത്ഥത്തിലും ഉത്തരം നല്‍കിയപ്പോള്‍ ഇംഗ്ലണ്ടിന് തലകുനിക്കേണ്ടി വന്നു. ഇന്ത്യയുടെ ശരീരഭാഷയില്‍ നായകന്‍ വിരാട് കോഹ്ലി ചെലുത്തിയ സ്വാധീനത്തെ എടുത്തു പറഞ്ഞ് പ്രശംസിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍.

ഇന്ത്യന്‍ കളിക്കാരെ ഭീഷണിപ്പെടുത്തി വിജയത്തിലെത്താമെന്നാണ് ഇംഗ്ലണ്ട് വിചാരിച്ചത്. പക്ഷേ, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ശരിക്കുള്ള സ്വഭാവം ഇംഗ്ലീഷ് താരങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല. വിരാട് ഒരിക്കലും മാപ്പ് നല്‍കില്ല. വിഷയമെന്തായാലും ഏതു വഴിക്കും വിരാട് സഹതാരങ്ങളുടെ പിന്നില്‍ ഉറച്ചുനില്‍ക്കും- പനേസര്‍ പറഞ്ഞു. തന്റെ ടീമംഗങ്ങളെ അപമാനിക്കുന്നത് വിരാട് ഒരിക്കലും സഹിക്കില്ല. പ്രശ്‌നത്തിന് തുടക്കമിട്ടത് ഇംഗ്ലണ്ടാണ്. പക്ഷ, അവരുടെ തന്ത്രം ബൂമറാംഗ് പോലെ തിരിച്ചടിച്ചു. സഹതാരങ്ങളുടെ മെക്കിട്ടു കയറിയാല്‍ വിരാട് അടങ്ങിയിരിക്കില്ല. അതിന് അയാള്‍ ചുട്ടമറുപടി നല്‍കും.

ഇന്ത്യന്‍ കളിക്കാരെ പ്രകോപിപ്പിക്കാനുള്ള ബുദ്ധി ഇംഗ്ലീഷ് കോച്ച് ക്രിസ് സില്‍വര്‍വുഡിന്റെ തലയില്‍ നിന്ന് ഉദിച്ചതാണെന്നതില്‍ സംശയമില്ല. ഇന്ത്യയുടെ 10,11 നമ്പര്‍ ബാറ്റ്‌സ്മാന്‍മാരെ വിരട്ടി പുറത്താക്കാനാണ് ഇംഗ്ലീഷ് പേസര്‍മാര്‍ ശ്രമിച്ചത്. നിങ്ങള്‍ നമ്മുടെ ഒരു കളിക്കാരനെ വേട്ടയാടിയാല്‍ നമ്മളെല്ലാം ചേര്‍ന്ന് നിങ്ങളെ വേട്ടയാടും എന്നതായിരുന്നു ഇന്ത്യയുടെ നയം. അതു ശരിക്കും ഫലം കണ്ടെന്നും പനേസര്‍ കൂട്ടിച്ചേര്‍ത്തു.

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ അഞ്ചാം ദിനം ജസ്പ്രീത് ബുംറയെയും മുഹമ്മദ് ഷമിയെയും പ്രകോപിപ്പിക്കാനായിരുന്നു ഇംഗ്ലണ്ടിന്റെ പദ്ധതി. എന്നാല്‍ ഇംഗ്ലീഷ് ബോളര്‍മാരുടെ മോഹങ്ങള്‍ തച്ചുടച്ച ഷമി- ബുംറ സഖ്യം മത്സരഗതി ഇന്ത്യക്ക് അനുകൂലമാക്കിമാറ്റുകയായിരുന്നു.

Latest Stories

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍