വിരാട് കോഹ്‌ലിയുടെ കൈയിൽ ബാറ്റ് തന്നെ അല്ലെ, ഇങ്ങനെ ആണെങ്കിൽ പുറത്താവുന്നതാണ് നല്ലത്; സഞ്ജുവിന് അവസരം നൽകണമെന്ന് ആരാധകർ

ഇന്ത്യൻ ക്രിക്കറ്റിലെ റൺ മെഷീൻ എന്ന് അറിയപ്പെടുന്ന വിരാട് കോഹ്‌ലിക്ക് ഇപ്പോൾ മോശമായ സമയമാണുള്ളത്. നാളുകൾ ഏറെയായി ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ പഴയ ഫോം വീണ്ടെടുക്കാൻ സാധിക്കുന്നില്ല. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ വിരാട് കോഹ്ലി 12 പന്തിൽ 5 റൺസിന്‌ പുറത്തായിരുന്നു.

ഇതോടെ വിമർശനവുമായി ഒരുപാട് മുൻ താരങ്ങളും ആരാധകരും ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. മുൻപ് നടന്ന ന്യുസിലാൻഡ് പരമ്പരയിലും താരം ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ 102 പന്തിൽ 70 റൺസ് നേടിയത് മാത്രമായിരുന്നു മികച്ച പ്രകടനമായി കണക്കാക്കപ്പെടാവുന്നത്. അതിന് ശേഷം നടന്ന ഒരു മത്സരത്തിൽ പോലും താരം 20 റണിന് മുകളിൽ എടുത്തിട്ടില്ല.

ഓസ്‌ട്രേലിയ്‌ക്കെതിരെ ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിട്ടെങ്കിലും ബോളിങ്ങിൽ തകർപ്പൻ പ്രകടനമാണ് ടീം നടത്തുന്നത്. ക്യാപ്റ്റൻ ജസ്പ്രീത്ത് ബുമ്ര 3 വിക്കറ്റുകളും, മുഹമ്മദ് സിറാജ് 2 വിക്കറ്റുകൾ ഹർഷിത്ത് റാണ ഒരു വിക്കറ്റ് വീതവും വീഴ്ത്തി ഇപ്പോൾ 47 ന് 6 എന്ന നിലയിലായി ഓസ്‌ട്രേലിയ.

പേസിന് അനുയോജ്യമാകും വിധമാണ് പെർത്തിലെ പിച്ച് സജ്ജമാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയൻ ബോളർമാരും തകർപ്പൻ പ്രകടനമാണ് നടത്തിയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ