ടീം ഇന്ത്യയ്ക്ക് വന്‍ ശമ്പള വര്‍ധന, രഞ്ജി താരങ്ങള്‍ക്ക് 'ലോട്ടറിയടിച്ചു'

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തില്‍ വന്‍ വര്‍ധന. 100 ശതമാനമാണ് താരങ്ങളുടെ ശമ്പളത്തില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്. രഞ്ജി താരങ്ങളുടെ വേതനത്തിലും മാറ്റം വരുത്തിയിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വേതന വര്‍ധനവ് പ്രാബല്യത്തില്‍ വരും.

സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഭരണസമിതി അടുത്ത സീസണിലെ ശമ്പള വര്‍ധനവിനായി 200 കോടി രൂപ കൂടി അനുവദിച്ചു. ഇപ്പോള്‍ നല്‍കുന്ന 180 കോടിക്ക് പുറമേയാണിത്.

വേതന വര്‍ധനവിന്റെ ഏറ്റവും അധികം നേട്ടം ലഭിച്ചത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്കാണ്. പുതിയ വേതനം പ്രകാരം വര്‍ഷം 46 മത്സരങ്ങള്‍ കളിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് 11 കോടി രൂപയോളം ലഭിക്കും. നിലവില്‍ കോഹ്ലിയുടെ പ്രതിഫലം 5.51 കോടിയാണ്. ഇത് 11 കോടിയായി ഉയരും.

അതെസമയം രഞ്ജി താരങ്ങള്‍ക്ക് പ്രതിവര്‍ഷം 30 ലക്ഷം രൂപ വരെ സമ്പാദിക്കാം. നേരത്തെ ഇത് 11 മുതല്‍ 12 ലക്ഷം രൂപ വരെയായിരുന്നു.

മൂന്ന് വിഭാഗമായിട്ട് തിരിച്ചാണ് താരങ്ങള്‍ക്ക് വേതനം നല്‍കുന്നത്. രാജ്യാന്തര താരങ്ങള്‍ക്ക് 13 ശതമാനവും ആഭ്യന്തര താരങ്ങള്‍ക്ക് 10.6 ശതമാനവും, ശേഷിക്കുന്ന ഭാഗം വനിതകള്‍ക്കും, ജൂനിയര്‍ താരങ്ങള്‍ക്കുമായി നല്‍കുന്നതാണ് കരാര്‍.

Read more

നേരത്തെ പ്രതിഫല വര്‍ധനവ് ആവശ്യപ്പെട്ട് വിരാട് കോഹ്ലിയും എംഎസ് ധോണിയും അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഫലം വര്‍ധിപ്പിക്കാന്‍ ബിസിസിഐ തീരുമാനിച്ചിരി്കകുന്നത്.