അന്നായിരുന്നു വീരേന്ദര്‍ സെവാഗ് എന്തെണെന്നു ആളുകള്‍ അധികവും നേരെ തിരിച്ചറിഞ്ഞത്! പാകിസ്ഥാനുമായുള്ള ഏകദിനത്തിലൂടെയുള്ള തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അക്തറിന് മുന്നില്‍ 1 റണ്‍സില്‍ നില്‍ക്കെ എല്‍ബിയില്‍ കുരുങ്ങി പുറത്ത്. പന്തെറിഞ്ഞപ്പോള്‍ ഏറെ തല്ലും വാങ്ങി. അതോടെ പിന്നീടുള്ള 20 മാസം ടീമില്‍ നിന്നും പുറത്ത്.
പിന്നീടുള്ള മടങ്ങിവരവ് സിംബാബ്വേയുമായുള്ള മത്സരത്തിലൂടെ. തിരിച്ചുവരവ് മത്സരത്തില്‍ ബാറ്റ് ചെയ്യാനും അവസരം കിട്ടിയില്ല. അടുത്ത കളിയിലൂടെ ബാറ്റിംഗ് അവസരം കിട്ടിയപ്പോള്‍ കഷ്ടിച്ചു നേടിയ 19 റണ്‍സും. അങ്ങനെയായിരുന്നു മൂന്ന് മാസങ്ങള്‍ക്കിപ്പുറം 2001ലെ മാര്‍ച്ച് മാസത്തില്‍ ഓസ്‌ട്രേലിയമായുള്ള 5 മത്സര ഏകദിന ടൂര്‍ണമെന്റിലെ ബാംഗ്ലൂരിലെ ചിന്നസ്വാമിയില്‍ നടക്കുന്ന ആദ്യ മത്സരത്തിലേക്ക് വീണ്ടും വിളിവന്നത്.
ഉച്ചതിരിഞ്ഞുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്കായി ബാറ്റിംഗ് ഓര്‍ഡറില്‍ ആറാമനായി ക്രീസിലേക്ക്. അന്നത്തെ ഇന്ത്യന്‍ ടീം അംഗമായ സെയ്രാജ് ബഹുതുലെയുടെ ജേഴ്‌സിയില്‍ അയാളുടെ പേര് സ്റ്റിക്കര്‍ വെച്ച് മറച്ചായിരുന്നു സെവാഗിന്റെ വരവ്. മത്സരം കാണുന്ന ഓരോ ആളുകളും പറഞ്ഞു കാണും.. ഇതാരാ സച്ചിനോ.?? ക്രീസിലെ ആ നില്‍പ് കാണുമ്പോള്‍ ശരിക്കും സച്ചിന്‍ തന്നെ.!
പന്തുകള്‍ക്കൊപ്പം റണ്‍സുകളും ഒപ്പം നില്‍ക്കുന്ന ആ വേളയില്‍ ക്രീസിലിലെത്തിയ സെവാഗിന് മുന്നില്‍ റണ്‍ റേറ്റ് കുറയാതെ ആക്രമിക്കുക എന്ന ലക്ഷ്യം മാത്രം.. മറു തലക്കല്‍ ദ്രാവിഡും.. അങ്ങനെ 38-മത്തെ ഓവറില്‍ സെവാഗ് പുറത്തു പോകുമ്പോള്‍ 54 പന്തില്‍ 8 ബൗണ്ടറികളോടെ 58 റണ്‍സ്. ഇന്ത്യന്‍ ടോട്ടല്‍ 315 റണ്‍സിലേക്കെതിക്കുന്നതില്‍ ഒരു നിര്‍ണ്ണായക ഇന്നിംഗ്‌സും..
മറുപടി ലക്ഷ്യം തേടിയിറങ്ങിയ ഓസ്‌ട്രേലിയക്കായി 99 റണ്‍സ് എടുത്ത് നിക്കുന്ന മാത്യു ഹെയ്ഡന്റെ സെഞ്ചുറി തടഞ്ഞ വിക്കറ്റ്, അധികം വൈകാതെ ക്യാപ്ടന്‍ സ്റ്റീവ് വോയുടെയും ഡാമിയന്‍ മാര്‍ട്ടിന്റെയും വിക്കറ്റ്. മത്സരത്തില്‍ ഇന്ത്യ 60 റണ്‍സുകള്‍ക്ക് വിജയിച്ചപ്പോള്‍ സെവാഗ് ആ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചും.. ശരിക്കും അന്നായിരുയിരുന്നു സെവാഗിന്റെ ഉദയം.. ഇന്ന് സെവാഗിന്‍റെ 46ാം ജന്മദിനം.
എഴുത്ത്: ഷമീല്‍ സലാഹ്
കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7
Read more
https://www.youtube.com/watch?v=WrcX70T89po