യുവി തിരിച്ചുവരുന്നു? സൂചന നല്‍കി സേവാഗ്

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യുവരാജ് സിങ് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തണമെന്ന് വിരേന്ദര്‍ സേവാഗ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ താര ലേലത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മുഖ്യ ലക്ഷ്യങ്ങള്‍ യുവരാജ് സിങ്ങും ഹര്‍ഭജന്‍ സിങ്ങുമാണെന്ന് ഐപിഎല്ലിന്റെ പ്രമോഷണല്‍ ചടങ്ങില്‍ വീരേന്ദര്‍ സേവാഗ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നതിന് യുവിക്ക് ഇനിയും സമയമുണ്ട്. ആഭ്യന്തര മത്സരങ്ങളിലും ശാരീരിക ക്ഷമത വീണ്ടെടുക്കുകയും ചെയ്താല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ യുവിക്ക് മുന്നില്‍ വീണ്ടും തുറക്കും. സേവാഗ് കൂട്ടിച്ചേര്‍ത്തു. കുറേ നാളുകള്‍ ടീമില്‍ നിന്ന് പുറത്തായിട്ടും 36ാം വയസ്സില്‍ പേസ് ബൗളര്‍ ആശിഷ് നെഹ്റ തിരിച്ചു വന്നെങ്കില്‍ എന്ത് കൊണ്ട് യുവരാജിനും സാധിക്കില്ല. സേവാഗ് ചോദിച്ചു.

യുവി മികച്ച താരമാണെന്നതില്‍ സംശമില്ല. അദ്ദേഹം ഇന്ത്യന്‍ ടീമിലില്ലെങ്കിലും കളി മികവ് തെളിയിച്ച താരമാണ്. ഫോം ആര്‍ക്കും നഷ്ടപ്പെടാം. നിലവില്‍ ഇന്ത്യന്‍ ടീമിലുള്ളവര്‍ക്കും ചില സമയത്ത് ഫോം കണ്ടെത്താന്‍ സാധിക്കാറില്ല. അതതുകൊണ്ട് തന്നെ യുവരാജ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തും. സേവാഗ് പറഞ്ഞു.