ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്തേക്ക് വരാന്‍ താത്പര്യമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ ബിസിസിഐയെ അറിയിച്ചതായി റിപ്പോര്‍ട്ട്. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി പോകുന്ന സാഹചര്യത്തിലാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്തേക്ക്് ലക്ഷ്മണനെ ബിസിസിഐ ക്ഷണിച്ചത്. എന്നാല്‍ ലക്ഷ്മണ്‍ ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നാണ് വിവരം.
46 കാരനായ ലക്ഷ്ണണ്‍ നിലവില്‍ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മെന്ററും, ആഭ്യന്തരക്രിക്കറ്റില്‍ ബംഗാള്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റുമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഇന്ത്യന്‍ ബാറ്റ്സ്മാന്‍മൊരിലൊരാളായ ലക്ഷ്മണ്‍, 134 മല്‍സരങ്ങളില്‍ നിന്നായി 17 സെഞ്ച്വറികള്‍ സഹിതം 8781 റണ്‍സെടുത്തിട്ടുണ്ട്.
നിലവില്‍ ക്രിക്കറ്റ് അക്കാദമി തലവനായ രാഹുല്‍ ദ്രാവിഡ് ടി 20 ലോക കപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുക്കും. രണ്ടു വര്‍ഷത്തേക്കാണ് ദ്രാവിഡിന്റെ നിയമനം. നിലവിലെ കോച്ച് രവി ശാസ്ത്രിക്കു നല്‍കിയതിനേക്കാള്‍ ഇരട്ടിയിലേറെ ശമ്പളമാണ് രാഹുല്‍ ദ്രാവിഡിന് ബിസിസിഐ ഓഫര്‍ ചെയ്തിരിക്കുന്നത്.
ശാസ്ത്രിക്കു പ്രതിവര്‍ഷം 5.5 കോടിയാണ് പ്രതിഫലമായി നല്‍കിയിരുന്നത്. ബോണസും ഇതോടൊപ്പം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ദ്രാവിഡിന് പ്രതിവര്‍ഷം 10 കോടി രൂപയും ബോണസുമാണ് ശമ്പളമായി ലഭിക്കുക.