പാകിസ്ഥാന് പേസര്‍ വഹാബ് റിയാസ് പഞ്ചാബ് പ്രവിശ്യയുടെ കായിക മന്ത്രിയായി ചുമതലയേല്‍ക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരിക്കെയാണ് റിയാസ് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. നിലവില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന റിയാസ് പാകിസ്ഥാനില്‍ തിരിച്ചെത്തിയ ഉടന്‍ തന്നെ ചുമതലയേല്‍ക്കും.
മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ് പ്രവിശ്യയുടെ കായിക വകുപ്പിന്റെ താല്‍ക്കാലിക ചുമതല റിയാസിന് നല്‍കുകയാണെന്ന് ഇടക്കാല മുഖ്യമന്ത്രി മോഹ്സിന്‍ നഖ്വി അറിയിച്ചു.
പാകിസ്ഥാനായി 27 ടെസ്റ്റുകളും 92 ഏകദിനങ്ങളും 36 ടി20 കളിച്ചിട്ടുള്ള താരം 103 വിക്കറ്റുകളായി പാകിസ്ഥാന് സൂപ്പര്‍ ലീഗിലെ വിക്കറ്റ് വേട്ട പട്ടികയില്‍ ഒന്നാമതാണ്. 2020ലാണ് പാക്കിസ്ഥാനുവേണ്ടി വഹാബ് അവസാനമായി കളിച്ചത്.
Read more
രാഷ്ട്രീയത്തില്‍ ചേരുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനല്ല വഹാബ്. മുന്‍ നായകന് ഇമ്രാന് ഖാന് പാകിസ്ഥാന്റെ പ്രധാനമന്ത്രിയായിരുന്നുന്നു. മറ്റൊരു പേസര്‍ സര്‍ഫറാസ് നവാസ് ബേനസീര്‍ ഭൂട്ടോ സര്‍ക്കാരില്‍ കായിക മന്ത്രിയായിരുന്നു.