ആഷസില്‍ 4-0 ന് തോല്‍വി, ഇന്ത്യയ്ക്ക് എതിരേയുള്ള അഞ്ച് കളികള്‍ വരുന്ന ടെസ്റ്റ് പരമ്പരയില്‍ 2-1 ന് തോല്‍വി. ഇംഗ്‌ളണ്ടിന്റെ ടെസ്റ്റ് നായക പദവി ഒഴിയാന്‍ ജോ റൂട്ടിന് മേല്‍ വലിയ സമ്മര്‍ദ്ദമാണ്. വെസ്റ്റിന്‍ഡീസിനെതിരേ മൂന്ന് ടെസ്റ്റുകളുള്ള പരമ്പര 1-0 ന് തോല്‍ക്കുക കൂടി ചെയ്തതോടെ ശരിക്കും താരം കുരുങ്ങി.
ഇംഗ്‌ളീഷ് ടീമിന്റെ നായക പദവിയില്‍ നിന്നും ജോ റൂട്ടിനെ മാറ്റാന്‍ ആവശ്യപ്പെട്ട് മുന്‍ താരങ്ങളുടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മുന്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിറ്റുകളുമായി ഒരു ഡസന്‍ താരങ്ങളാണ് താരത്തിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. മുന്‍ ഇംഗ്‌ളീഷ് നായകന്മാരായ മൈക്കല്‍ വോണ്‍, മൈക്കല്‍ അതേര്‍ട്ടണ്‍, നാസര്‍ ഹുസൈന്‍, സ്റ്റീവ് ഹാര്‍മിസണ്‍ എന്നിവരെല്ലാം ജോ റൂട്ടിനോട് നായകസ്ഥാനത്ത് നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം ഇംഗ്്്‌ളീഷ് ടെസ്റ്റ് ടീമിന്റെ നായകപദവി ഒഴിയുന്നതിനോട് ജോ റൂട്ടിന് അശേഷം താല്‍പ്പര്യമില്ല. ഇക്കാര്യം വെസ്റ്റിന്‍ഡീസിനെതിരേ 1-0 ന് പരാജയപ്പെട്ട പരമ്പരയ്ക്ക് ശേഷം താരം കൃത്യമായി വ്യക്തമാക്കുകയും ചെയ്്തു. ഈ വിഷയം താന്‍ മുമ്പ് പലതവണ സംസാരിച്ചിട്ടുണ്ടെന്നും ഒന്നും മാറാന്‍ പോകുന്നില്ലെന്നും താരം പറഞ്ഞു. ഇതൊന്നും നിങ്ങളുടെ കയ്യിലാണെന്ന് താന്‍ ചിന്തിക്കുന്നില്ലെന്നും ടീം മുഴുവന്‍ തനിക്കൊപ്പമുണ്ടെന്നതാണ് പ്രധാനകാര്യമെന്നും ജോ റൂട്ട് വ്യക്തമാക്കി.