വാർണറിനെ ഒരിക്കലും ഇതിഹാസമായി പറയാൻ പറ്റില്ല, അവൻ ആ ലെവലിൽ എത്തില്ല, ആ ലിസ്റ്റിൽ ഇടമുണ്ട് അവർക്ക് മാത്രം: ജോൺ ബുക്കാനൻ

ഡേവിഡ് വാർണറെ കളിയിലെ ഇതിഹാസമായി കാണാൻ കഴിയില്ലെന്ന് മുൻ ഓസ്‌ട്രേലിയൻ കോച്ച് ജോൺ ബുക്കാനൻ അഭിപ്രായപ്പെട്ടു. കഴിവുണ്ടെന്ന് സമ്മതിക്കുമ്പോൾ പോലും വാർണർ ഒരു അസാധാരണ താരം ഒന്നും ആയിരുന്നില്ല എന്നും മുൻ താരം തന്റെ അഭിപ്രായമായി പറഞ്ഞു.

15,000-ത്തിലധികം റൺസുമായി ടെസ്റ്റ്, ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച വാർണർ വർഷങ്ങളായി ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ മാച്ച് വിന്നർമാരിൽ ഒരാളാണ്. ഓസ്‌ട്രേലിയ പാക്കിസ്ഥാനെ 3-0ന് തകർത്തെറിഞ്ഞ പരമ്പരയിൽ അവസാന ഇന്നിംഗ്‌സിൽ അർദ്ധ സെഞ്ച്വറി നേടിയ വാർണർ തന്റെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ചു. കൂടാതെ, പരമ്പരയിലെ ആദ്യ ടെസ്റ്റിൽ താരം തകർപ്പൻ സെഞ്ച്വറി നേടിയിരുന്നു.

SEN ബ്രേക്ക്ഫാസ്റ്റിനോട് സംസാരിക്കുമ്പോൾ, ഡോൺ ബ്രാഡ്മാൻ, ഗ്ലെൻ മഗ്രാത്ത്, ഷെയ്ൻ വോൺ തുടങ്ങിയവരെയാണ് മഹാന്മാരായി തരംതിരിക്കേണ്ടതെന്ന് ബുക്കാനൻ കണക്കാക്കുന്നു. 70-കാരൻ വിശദീകരിച്ചു:

“ഈ കരിയറിൽ അദ്ദേഹം തീർച്ചയായും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു, അവൻ 8000-ത്തിലധികം റൺസ് നേടിയിട്ടുണ്ട്. 100-ലധികം ടെസ്റ്റ് മത്സരങ്ങളും 160-ലധികം ഏകദിനങ്ങളും ഏകദേശം 100 ടി20കളും കളിച്ചിട്ടുണ്ട്. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, അവൻ മികച്ചവനാണ്”

“എന്റെ അഭിപ്രായത്തിൽ, മറ്റുള്ളവർക്ക് പൊരുത്തപ്പെടാൻ കഴിയാത്ത അസാധാരണമായ എന്തെങ്കിലും യഥാർത്ഥത്തിൽ ചെയ്യുന്നവരും ചെയ്തിട്ടുള്ളവരുമാണ് ഇതിഹാസങ്ങൾ. അതിനാൽ ബ്രാഡ്മാൻ, മഗ്രാത്ത്, വോൺ എന്നിവരാണ് എന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ചവർ.”

Read more

ഓസ്‌ട്രേലിയയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിലും അവരുടെ ഏക ലോക ടി20 കിരീട നേട്ടത്തിലും 37 കാരനായ വാർണർ അവിഭാജ്യ പങ്ക് വഹിച്ചു.