വിരമിച്ചിട്ടും മാസ് കുറയ്ക്കാതെ വാര്‍ണര്‍, വൈറലായി ബിബിഎലിലെ മാസ് എന്‍ട്രി

ടെസ്റ്റ്, ഏകദിനങ്ങളില്‍ നിന്ന് അടുത്തിടെ വിരമിച്ച ഓസ്ട്രേലിയ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ലോകമെമ്പാടുമുള്ള ടി20 ലീഗുകളില്‍ കളിക്കാന്‍ ഒരുങ്ങുകയാണ്. ജനുവരി 12, വെള്ളിയാഴ്ച, സിഡ്നി സിക്സേഴ്സിനെതിരായ ബിബിഎല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്റര്‍ വഴി ഗ്രൗണ്ടില്‍ ഇറങ്ങിയ വാര്‍ണര്‍ എസ്‌സിജിയില്‍ ഗ്രാന്‍ഡ് എന്‍ട്രി നടത്തി.

അതേസമയം, ഡേവിഡ് അല്‍പ്പം ഹോളിവുഡാണെന്ന് വാര്‍ണറുടെ സഹതാരം സീന്‍ ആബട്ട് പരിഹസിച്ചു. ILT20 ലീഗില്‍ ദുബായ് ക്യാപിറ്റല്‍സില്‍ ചേരാന്‍ യുഎഇയിലേക്ക് പോകുന്നതിന് മുമ്പ് ഡേവിഡ് മൂന്ന് ബിബിഎല്‍ ഗെയിമുകളില്‍ പങ്കെടുക്കും.

കഴിഞ്ഞ മൂന്ന് സീസണുകളിലായി സിഡ്നി തണ്ടേറിന്റെ താരമാണ് വാര്‍ണര്‍. ഈയടുത്താണ് താരം ടെസ്റ്റ്, ഏകദിന അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ടി20, ഫ്രാഞ്ചൈസി ക്രിക്കറ്റുകളിലായിരിക്കും വാര്‍ണര്‍ ഇനി കളിക്കുക.

Image

Read more

ഫെബ്രുവരി 9 മുതല്‍ 13 വരെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഓസീസ് ടീമില്‍ താരം തിരിച്ചെത്തും.