ഇത്ര ഉയർന്ന തുകക്ക് വെങ്കിടേഷിനെ ടീമിൽ എത്തിച്ചത് മണ്ടത്തരം? കെകെആർ സിഇഒ വെങ്കി മൈസൂർ നടത്തിയത് വമ്പൻ പ്രസ്താവന

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) സിഇഒ വെങ്കി മൈസൂർ ഐപിഎൽ 2025 മെഗാ ലേലത്തിൽ വെങ്കിടേഷ് അയ്യരെ വമ്പൻ തുകക്ക് തിരിച്ചെടുക്കാനുള്ള കാരണം വെളിപ്പെടുത്തി. വെങ്കിടേഷ് അയ്യരുടെ സൈനിംഗ് സംബന്ധിച്ച കെകെആറിൻ്റെ തീരുമാനത്തിനെതിരെ ആരാധകരുടെയും മുൻ ക്രിക്കറ്റ് താരങ്ങളുടെയും വിമർശനം ഉയരുന്നതിനിടെയാണ് വെങ്കി മൈസൂരിൻ്റെ പ്രസ്താവന.

ജിദ്ദയിലെ അബാദി അൽ ജോഹർ അരീനയിൽ നടന്ന 2025 മെഗാ ലേലത്തിൽ തങ്ങളുടെ ആദ്യ വാങ്ങലെന്ന നിലയിൽ നിലവിലെ ഐപിഎൽ ചാമ്പ്യൻമാർ 23.75 കോടി രൂപയ്ക്ക് വെങ്കിടേഷ് അയ്യരെ സ്വന്തമാക്കുക ആയിരുന്നു. കഴിഞ്ഞ സീസണിൽ തങ്ങളുടെ കളിക്കാരെ സുരക്ഷിതമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പദ്ധതിയിട്ടിരുന്നതായി വാർത്താസമ്മേളനത്തിൽ വെങ്കി മൈസൂർ പറഞ്ഞു. മെഗാ ലേലത്തിൽ വെങ്കിടേഷ് അയ്യരെ നഷ്ടപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് മൈസൂർ വ്യക്തമാക്കി.

“ലേലത്തിൽ ഇതൊക്കെ സ്വാഭാവികം. ദിവസാവസാനം, ഇത് നിങ്ങൾ ആഗ്രഹിക്കുന്ന കളിക്കാരനെക്കുറിച്ചും നിങ്ങൾ ആഗ്രഹിക്കുന്ന ടീം കോമ്പിനേഷനെക്കുറിച്ചും ആണ്. ” മൈസൂർ പറഞ്ഞു.

“ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ടീം സെറ്റ് ആകുന്നതിനെക്കുറിച്ചായിരുന്നു. ഞങ്ങൾ ആറ് കളിക്കാരെ നിലനിർത്തി, കഴിഞ്ഞ വർഷത്തിൽ നിന്ന് 2-3 കളിക്കാരെ തിരികെ കൊണ്ടുവന്നു. അതായിരുന്നു ചിന്ത, അദ്ദേഹത്തെ (വെങ്കിടേഷിനെ) സംബന്ധിച്ചിടത്തോളം ഞങ്ങൾ തീർച്ചയായും വെങ്കിടേഷിനെ സ്വന്തമാക്കാൻ ഉറച്ചായിരുന്നു വന്നത് ”അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം താരത്തിനെ ഇത്ര ഉയർന്ന തുകക്ക് ടീമിൽ എത്തിച്ച നീക്കത്തിന് വമ്പൻ വിമർശനങ്ങൾ ഉയരുന്നുണ്ട്.

Latest Stories

ആ കാര്യം ഐപിഎല്ലിൽ സംഭവിച്ചാൽ പിന്നെ ഇന്ത്യൻ നായകൻ ആ താരം, അതിനുള്ള സാമ്പിൾ ആണ് ഇന്നലെ ലേല മേശയിൽ കണ്ടത്: റോബിൻ ഉത്തപ്പ

ഐശ്വര്യയോട് എനിക്ക് നന്ദിയുണ്ട്, അവള്‍ കുഞ്ഞിനെ നോക്കുന്നതിനാല്‍ എനിക്ക് സിനിമ ചെയ്യാം: അഭിഷേക് ബച്ചന്‍

പെർത്തിൽ ഓസ്‌ട്രേലിയൻ ഡെത്ത്; തുടക്കം ഗംഭീരമാക്കി ഇന്ത്യ; ഇത് ടീം ഗെയിമിന്റെ വിജയം

'സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് അസുരന് ഇങ്ങനെയൊരു വിധി വന്നത്'; ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് കങ്കണ റണൗട്ട്

ഡുപ്ലെസിസ്, അർജുൻ ടെണ്ടുൽക്കർ, വില്യംസൺ..; രണ്ടാം ദിവസം ലേലം ചെയ്യപ്പെടുന്ന കളിക്കാര്‍

അത് മറുനാടന്റെ എല്ലാ വാര്‍ത്തകള്‍ക്കുമുള്ള പിന്തുണയല്ലാ; ചേലക്കരയിലെ തോല്‍വിയില്‍ ദുഃഖം; ഷാജന് നല്‍കിയ പിന്തുണയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് രമ്യ ഹരിദാസ്

നാഗചൈതന്യയ്ക്ക് വേണ്ടി പണം പാഴാക്കി കളഞ്ഞു, കുറച്ചധികം ചിലവായിട്ടുണ്ട്..; വൈറലായി സാമന്തയുടെ വെളിപ്പെടുത്തല്‍

"27 കോടി ഞങ്ങൾ മുടക്കില്ലായിരുന്നു, പക്ഷെ ഒരൊറ്റ കാരണം കൊണ്ടാണ് പന്തിനെ സ്വന്തമാക്കിയത് "; ലക്‌നൗ സൂപ്പർ ജയന്റ്സ് ഉടമയുടെ വാക്കുകൾ വൈറൽ

'സാമന്തയുടെ ഏഴയലത്ത് വരില്ല'; കിസ്സിക് ഗാനത്തില്‍ തൃപ്തരാകാതെ ആരാധകര്‍!

ഇങ്ങനെയും ഉണ്ടോ മണ്ടന്മാർ, ലേലത്തിലെ ഏറ്റവും മോശം തന്ത്രം അവരുടെ: റോബിൻ ഉത്തപ്പ