മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിനെ 16 റണ്‍സിന് തോല്‍പ്പിച്ച് ടി20 പരമ്പര തൂത്തുവാരി ചരിത്രം കുറിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. 2014ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ വൈറ്റ്‌വാഷ് ചെയ്യപ്പെടുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ ബംഗ്ലാദേശ് യഥാക്രമം ആറ്, നാല് വിക്കറ്റുകള്‍ക്ക് വിജയിച്ചിരുന്നു.ലോക ചാമ്പ്യന്‍മാര്‍ക്കെതിരായ ബംഗ്ലാദേശിന്റെ വിജയം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണ്.
ഇംഗ്ളണ്ടിന്റെ തോൽവി സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ വലിയ രീതിയിൽ ഇടം പിടിക്കുന്നുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫർ ബംഗ്ലാദേശ് കുപ്പായമണിഞ്ഞ് കൊണ്ട് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണിനെ ട്രോളി ട്വിറ്ററിൽ എത്തി . ജാഫറും വോണും തമ്മിലുള്ള പോര് തുടങ്ങിയിട്ട് കുറെ നാളുകളായി.
“ഹലോ @ മൈക്കൽ വോൺ , വളരെക്കാലമായലോ കണ്ടിട്ട്.” ജാഫർ കുറിച്ചു. ആകെ തകർന്ന് നിൽക്കുന്നത് കൊണ്ടാകണം വോൺ ഒരു മറുപടിയും ഇതിന് നൽകിയില്ല. മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിനെ 16 റണ്‍സിന് തോല്‍പ്പിച്ച് ടി20 പരമ്പര തൂത്തുവാരി ചരിത്രം കുറിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. 2014ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ വൈറ്റ്‌വാഷ് ചെയ്യപ്പെടുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ ബംഗ്ലാദേശ് യഥാക്രമം ആറ്, നാല് വിക്കറ്റുകള്‍ക്ക് വിജയിച്ചിരുന്നു.
ലോക ചാമ്പ്യന്‍മാര്‍ക്കെതിരായ തന്റെ ടീമിന്റെ സെന്‍സേഷണല്‍ പ്രകടനത്തെ കുറിച്ച് ക്യാപ്റ്റന്‍ ഷക്കിബ് അല്‍ ഹസന്‍ വാചാലനായി. തങ്ങളുടെ ഫീല്‍ഡിംഗാണ് പരമ്പരയില്‍ വ്യത്യാസമുണ്ടാക്കിയതെന്നും ഏഷ്യയിലെ ഏറ്റവും മികച്ച ഫീല്‍ഡിംഗ് ടീമായി മാറുകയാണ് ലക്ഷ്യമെന്നും ഷക്കീബ് പറഞ്ഞു.