IPL 2025: ഞാന്‍ അങ്ങനെ പറഞ്ഞത് നീ കേട്ടോ, റിപ്പോര്‍ട്ടറോട് ചൂടായി ഗുജറാത്ത് താരം, പ്രകോപനപരമായ ചോദ്യത്തിന് ശേഷം താരം പറഞ്ഞത് ഇങ്ങനെ

ഐപിഎലില്‍ നാല് കളികളില്‍ മൂന്നും ജയിച്ച് പോയിന്റ് ടേബിളില്‍ മുന്നിലെത്തിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീം ബാറ്റിങ്ങിലും ബോളിങ്ങിലും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പഞ്ചാബ് കിങ്‌സിനെതിരെ മാത്രമാണ് ടൂര്‍ണമെന്റില്‍ ഇത്തവണ ഗുജറാത്ത് തോറ്റത്. സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരെ ആയിരുന്നു ഗുജറാത്തിന്റെ ഒടുവിലത്തെ ജയം. ഈ മത്സരത്തിലൂടെയാണ് വാഷിങ്ടണ്‍ സുന്ദര്‍ ഗുജറാത്ത് ടീമിനായി അരങ്ങേറിയത്. ആദ്യ മത്സരത്തില്‍ തന്നെ 49 റണ്‍സെടുത്ത് ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു താരം. രാജസ്ഥാനെതിരെയാണ് ഇന്ന് ഗുജറാത്തിന്റെ അടുത്ത മത്സരം.

മാച്ചിന് മുന്‍പായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുടെ പ്രകോപനപരമായ ചോദ്യത്തിന് ചുടായികൊണ്ടുളള സുന്ദറിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. കഴിഞ്ഞ സീസണില്‍ സുന്ദര്‍ രണ്ട് ഐപിഎല്‍ മത്സരങ്ങളും 14 അന്താരാഷ്ട്ര മത്സരങ്ങളും മാത്രമേ കളിച്ചിട്ടുളളൂ എന്ന് ഒരു കമന്റേറ്റര്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന ഒരു അഭിപ്രായത്തെ പരാമര്‍ശിച്ചുകൊണ്ടാണ് റിപ്പോര്‍ട്ടര്‍ ആരംഭിച്ചത്. ഒരു അവസരം ലഭിക്കാന്‍ നിങ്ങള്‍ക്ക് നാലാമത്തെ മത്സരം വരെ കാത്തിരിക്കേണ്ടി വന്നു. കഴിഞ്ഞ സീസണില്‍ നിങ്ങള്‍ രണ്ട് മത്സരങ്ങളും 14 മത്സരങ്ങളും കളിച്ചതായി ആരോ പരാമര്‍ശിച്ചു.

ഇതിന് മറുപടിയായി ചൂടായി കൊണ്ട് എന്താണ് നിങ്ങളുടെ ചോദ്യം എന്നായിരുന്നു വാഷിങ്ടണ്‍ സുന്ദര്‍ ചോദിച്ചത്. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും പ്രകോപനപരമായി സംസാരിച്ചു. സുന്ദറും ഇതുപോലെ പരാമര്‍ശം നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ടര്‍ പറഞ്ഞത്. ഇതിന് മറുപടിയായി ഞാന്‍ അങ്ങനെ പറഞ്ഞോ? ഞാന്‍ എപ്പോഴാണ് അങ്ങനെ പറഞ്ഞത്? ഞാന്‍ പറഞ്ഞത് നീ കേട്ടോ എന്നായിരുന്നു വാഷിങ്ടണ്‍ സുന്ദര്‍ ചോദിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ ഈ അവകാശവാദം വന്നത് സുന്ദറില്‍ നിന്നല്ല, മറ്റൊരു കമന്റേറ്ററില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടര്‍ വ്യക്തമാക്കി. ചൂടായിനിന്ന സുന്ദറിനെ കൂളാക്കിയാണ് റിപ്പോര്‍ട്ടര്‍ ഇക്കാര്യം പറഞ്ഞത്.

Latest Stories

'ഡിവോഴ്‌സ് ചെയ്യാവുന്ന ഒരേയൊരു ബന്ധം ഭാര്യയും ഭർത്താവും തമ്മിലുള്ളത്, മറ്റൊരു ബന്ധവും നമുക്ക് വിച്ഛേദിക്കാനാകില്ല'; മമ്മൂട്ടി

‘ഞാൻ പാർട്ടി വക്താവല്ല, വ്യക്തിപരമായ അഭിപ്രായം പറഞ്ഞു’; കേന്ദ്രനേതൃത്വം താക്കീത് ചെയ്‌തെന്ന വാർത്ത തള്ളി ശശി തരൂർ

ക്ഷേത്രങ്ങളില്‍ ഇനിയും പാടും, അംബേദ്കര്‍ പൊളിറ്റിക്സിലാണ് താന്‍ വിശ്വസിക്കുന്നത്; ആര്‍എസ്എസ് നേതാവിന്റെ വിവാദ പ്രസംഗത്തില്‍ പ്രതികരിച്ച് വേടന്‍

INDIAN CRICKET: ധോണിയുടെ അന്നത്തെ പ്രവചനം കൃത്യമായി, കോഹ്‌ലിയെ ഇറക്കി വിടാൻ ഇരുന്നവരെ കണ്ടം വഴിയോടിച്ച് ഒറ്റ ഡയലോഗ്; സംഭവിച്ചത് ഇങ്ങനെ

പറഞ്ഞതില്‍ മാറ്റമൊന്നുമില്ല, ആരെയും കൊന്നിട്ടില്ല; വെളിപ്പെടുത്തലിന് പിന്നാലെ ജി സുധാകരന്റെ മൊഴിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍

എന്നെ ട്രാപ്പിലാക്കി, ശാരീരികമായി പീഡിപ്പിച്ചു, സ്വന്തം മാതാപിതാക്കളെ കാണാന്‍ പോലും അനുവദിച്ചില്ല.. ആര്‍തി കെട്ടിച്ചമച്ച കഥകളെല്ലാം നിഷേധിക്കുന്നു: രവി മോഹന്‍

ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കരുതെന്ന് ആപ്പിൾ സിഇഒയോട് ട്രംപ്; യുഎസ് വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശം

'തടയാൻ പറ്റുമെങ്കിൽ തടയൂ'; ബിഹാർ പൊലീസ് തടഞ്ഞിട്ടും വേദയിലെത്തി രാഹുൽ ഗാന്ധി, നടപടി ദലിത് വിദ്യാർഥികളുമായി സംവദിക്കാനെത്തിയപ്പോൾ

യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്; അഡ്വ. ബെയ്‌ലിൻ ദാസ് മുൻകൂർ ജാമ്യം തേടി, സ്ത്രീത്വത്തെ അപമാനിച്ചില്ലെന്ന് വാദം

ആമിർ ഖാനെ 'ബഹിഷ്കരിക്കണം'; പാളുമോ 'സിത്താരേ സമീൻ പർ'?