'മനസ് അറിയാന്‍ ശ്രമിച്ചത് ഒരു ബാറ്ററുടെ', തുറന്നുപറഞ്ഞ് വസീം അക്രം

ആധുനിക ക്രിക്കറ്റിലെ ഇതിഹാസങ്ങളാണ് ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറും വെസ്റ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറയും. മഹാപ്രതിഭകളായ ഈ ബാറ്റര്‍മാരില്‍ ആരാണ് കേമനെന്ന ചര്‍ച്ച ഇപ്പോഴും ക്രിക്കറ്റ് പ്രേമികള്‍ തുടരുന്നു. സച്ചിനും ലാറയ്ക്കുമെതിരെ ഏറെ പന്തെറിഞ്ഞ പാക് പേസ് ഇതിഹാസം വസീം അക്രം ഏതു ബാറ്ററുടെ മനസ് അറിയാനാണ് അഗ്രഹിച്ചിരുന്നതെന്ന് പറയുന്നു.

ആരുടെ മനസാണ് എനിക്ക് അറിയേണ്ടിയിരുന്നത്? ആരുടെയെങ്കിലും മനസ് അറിയണമെങ്കില്‍ അത് ക്രിക്കറ്റിലെ ഇതിഹാസ താരത്തിന്റേതാകാനാണ് ഞാന്‍ താല്‍പര്യപ്പെടുക. ഒരു പക്ഷേ, അതു ബ്രയാന്‍ ചാള്‍സ് ലാറയായിരിക്കാം. കാരണം ലാറയെ എങ്ങനെ ഔട്ടാക്കണമെന്നതില്‍ എനിക്ക് ഒരു തീരുമാനത്തിലെത്തേണ്ടിയിരുന്നു. ലാറയുടെ തലച്ചോറിലൂടെ എന്തു ചിന്തയാണ് കടന്നുപോകുന്നതെന്ന് അറിയേണ്ടിയിരുന്നു- അക്രം പറഞ്ഞു. ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ക്രോയാണ് താന്‍ നേരിട്ട ഏറ്റവും മികച്ച ബാറ്ററെന്നും അക്രം വെളിപ്പെടുത്തി.

അതേസമയം, ഒരുപാട് ഇതിഹാസ ബാറ്റര്‍ക്കെതിരെ പന്തെറിഞ്ഞതിനാല്‍ ഇത്തരമൊരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പ്രയാസകരമെന്നാണ് അക്രത്തിന്റെ സഹ പേസറായിരുന്ന വഖാര്‍ യൂനിസ് നിലപാട്. എന്നാല്‍ നേരിട്ടതില്‍ ഏറ്റവും മികച്ച ബാറ്റര്‍ ലാറയാണെന്ന് വഖാര്‍ പറയുന്നു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ