Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച അവസാന ഓവര്‍ പിറന്നു!

, 2:04 pm

ഇംഗ്ലണ്ടിലെ വെറ്റാലിയന്‍ ടി20 ലീഗില്‍ ഡര്‍ഹാം ജെറ്റ്സ്- ലങ്കാഷെയര്‍ മത്സരത്തിനിടെ പിറന്ന അവസാന ഓവര്‍ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച അവസാന ഓവര്‍ എന്ന് വിലയിരുത്തല്‍. ഡര്‍ഹാം ജെറ്റ്സ് താരം ലിയാം ട്രവസ്‌കിസാണ് ഈ ഓവര്‍ എറിഞ്ഞത്.

മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡര്‍ഹം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. മറുപടി ബാറ്റിങ് ആരംഭിച്ച ലങ്കാഷെയറിന് നേടാനായത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് മാത്രമാണ് എടുക്കാനായത്.

അവസരോചിത പ്രകടനം പുറത്തെടുത്ത ലിയാം ട്രവസ്‌കിസിന്റെ അവസാന ഓവറാണ് ലങ്കാഷെയറിനെ 150 റണ്‍സിന് പിടിച്ചുനിര്‍ത്തിയത്. അവസാന ഓവറില്‍ വേണ്ടത് ആറ് റണ്‍സ് മാത്രമായിരുന്നു ലങ്കാ ഷെയറിന് വേണ്ടിയിരുന്നത്. നാല് വിക്കറ്റുകളാണ് കൈയിലുണ്ടായത്. എന്നിട്ടും ടീമിന് വിജയിക്കാനായില്ല.

ഡാനിയേല്‍ ലാംപും ജയംസ് ഫോക്നറും ക്രീസില്‍. ട്രവസ്‌കിസിന്റെ ആദ്യ പന്ത് യോര്‍ക്കര്‍ ഫോക്നര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അടുത്ത പന്തില്‍ ഫോക്നര്‍ പുറത്ത്. മൂന്നാം പന്ത് ലാംപിന് റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചില്ല. നാലാം പന്ത് കയറി അടിക്കാനുള്ള ശ്രമത്തിനിടെ ലാംപിനെ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി.

അഞ്ചാം പന്തില്‍ മാത്യു പാര്‍ക്കിന്‍സണും പുറത്തായി. അവസാന പന്ത് നേരിട്ട ടോബി ലെസ്റ്റര്‍ക്ക് ഒരു റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ട്രവസ്‌കിസ് ആ ഓവറില്‍ വിട്ടുനല്‍കിയത് വെറും ഒരു റണ്‍ മാത്രം. ഓവറിന്റെ വീഡിയോ കാണാം…

Advertisement