T20 WORLDCUP 2024: അവൻ ബാറ്റ് ചെയ്യുന്നത് കാണുന്നത് ഏറ്റവും വലിയ വിനോദം, സൂപ്പർ താരത്തെക്കുറിച്ച് വിരേന്ദർ സെവാഗ്

റെക്കോഡുകൾക്കായല്ല ഞാൻ കളിക്കുന്നത്, ഇത് പ്രശസ്ത കമന്ററേറ്റർ ഹർഷ ഭോഗ്ലെയോട് കഴിഞ്ഞ ഒരു മത്സരത്തിൽ തന്നെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ വ്യക്തമാക്കിയതാണ്. എന്നിട്ടും സൂപ്പർ എട്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ച്വറിയ്ക്ക് എട്ട് റൺസ് അകലെ പുറത്തായ രോഹിത്തിനോട് സെഞ്ച്വറി തികയ്ക്കാനുള്ള അവസരം നഷ്ടമായതിനെക്കുറിച്ച് ഹർഷ ഭോഗ്ലെ ഒരിക്കൽ കൂടി ചോദിച്ചു. അൻപതുകളും സെഞ്ച്വറികളും എനിക്ക് പ്രധാനമല്ലെന്ന് കഴിഞ്ഞ മത്സരത്തിൽ ഞാൻ നിങ്ങളോട് പറഞ്ഞു. കളി ജയിക്കുന്നതിലാണ് ശ്രദ്ധ, കുറേ നാളായി അങ്ങനെ കളിക്കാൻ ശ്രമിക്കുകയായിരുന്നു. ഞങ്ങൾ പന്തിൽ എങ്ങനെ പ്രകടനം നടത്തി എന്നത് കാണാൻ സന്തോഷകരമായിരുന്നു.

മത്സരത്തിൽ 41 പന്തിൽ 8 സിക്‌സും 7 ഫോറുമടക്കം 92 റൺസാണ് രോഹിത് നേടിയത്. അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ് മെൻ ഇൻ ബ്ലൂവിനെ 205/5 എന്ന മികച്ച ടോട്ടലിൽ എത്തിച്ചു. ഇന്ത്യ 24 റൺസിന് ജയിച്ച് കയറിയപ്പോൾ രോഹിത് ശർമ്മയായിരുന്നു കളിയിലെ താരവും. രോഹിതിന്റെ ആ ഇന്നിംഗ്സ് തന്നെ ആയിരുന്നു കളിയിൽ നിര്ണായകമായതും. ആ ഇന്നിങ്‌സുമായി ബന്ധപ്പെട്ട് സെവാഗ് പറയുന്നത് ഇങ്ങനെയാണ്.

” അവൻ ബാറ്റ് ചെയ്യുന്നത് കാണാൻ തന്നെ അഴകുള്ള കാഴ്ചയാണ്. അതാണ് ഞാൻ ഇപ്പോൾ ഏറ്റവും അധികം ആസ്വദിക്കുന്ന കാര്യമെന്ന് പറയാം. അവൻ നല്ല ഫ്ലോയിൽ ബാറ്റ് ചെയ്യുന്നത് ഏറ്റവും നല്ല കാഴ്ചയാണ്. അവൻ ഇന്ത്യൻ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരമാണ്.” സെവാഗ് പറഞ്ഞു .

രോഹിത് ശർമ്മ അങ്ങനെയാണ്. അയാൾക്ക് പ്രാധാന്യം വ്യക്തിഗത നേട്ടങ്ങൾ അല്ല. അല്ലായിരുന്നു എന്നുണ്ടെങ്കിൽ അയാൾക്ക് ക്രീസിൽ നിന്ന് പതുക്കെ പതുക്കെ കളിച്ച് ആവശ്യമായ റൺ സ്വന്തം സ്‌കോറിൽ ചേർക്കമായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിൽ തന്റെ ലക്‌ഷ്യം ടീമിന് നല്ല തുടക്കം നൽകുന്നതിൽ ആണെന്ന് പറഞ്ഞ രോഹിത് ടി 20 യിലും തന്റെ ലക്‌ഷ്യം നിറവേറ്റി. അയാൾ നേടിയ 41 പന്തിൽ 92 റൺസ് ഇന്നലെ ഓസ്‌ട്രേലിയക്ക് എതിരെ കളിച്ച ഇന്നിംഗ്‌സിനെ ഏത് വാക്കുകളിലും പുകഴ്ത്തിയാലും മതിയാകുമായിരുന്നു. വിരാട് കോഹ്‌ലി പുറത്തായ ശേഷം സ്റ്റാർക്കിന് എതിരെ കളിച്ച കൗണ്ടർ അറ്റാക്കിങ് ഇന്നിംഗ്സ് അതിമനോഹരമായിരുന്നു.

ഈ ലോകകപ്പിൽ രോഹിത് അധികം സ്‌കോറുകൾ ഒന്നും നേടി ഇല്ലെങ്കിലും അദ്ദേഹം ടീമിന് ഏറ്റവും മികച്ച തുടക്കം നൽകാനാണ് ഇപ്പോഴും ശ്രമിക്കുന്നത്. മൂന്ന് പന്ത് മാത്രമേ നേരിട്ട് ഉള്ളു എങ്കിൽ പോലും അതിൽ നിന്ന് കിട്ടുന്ന ഏറ്റവും കൂടുതൽ റൺ നേടാമോ അത് ഒകെ നേടാനാണ് അയാൾ ശ്രമിക്കുന്നത്. അതാണ് പലപ്പോഴും മറ്റ് താരങ്ങളിൽ നിന്ന് അയാളെ വ്യത്യസ്തനാക്കുന്ന കാര്യവും.

മത്സരത്തിൽ രോഹിത് നേടിയ ചില റെക്കോഡുകൾ നോക്കാം. രോഹിത് ശർമ്മ ~ T20WC യിൽ M.O.M അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന നേട്ടം സ്വന്തമാക്കി.

ICC ടൂർണമെൻ്റിലെ ഏറ്റവും കൂടുതൽ M.O.M അവാർഡുകൾ

12 – വിരാട് കോലി
11 – രോഹിത് ശർമ്മ
11 – ക്രിസ് ഗെയ്ൽ
10 – സച്ചിൻ ടെണ്ടുൽക്കർ
10 – എം ജയവർദ്ധനെ
10 – ഷെയ്ൻ വാട്സൺ
9 – എബി ഡിവില്ലിയേഴ്സ്
9 – സനത് ജയസൂര്യ
9 – ഷാക്കിബ് അൽ ഹസൻ
9 – യുവരാജ് സിംഗ്
8 – ഗ്ലെൻ മഗ്രാത്ത്
8 – ജാക്ക് കാലിസ്
8 – ഷാഹിദ് അഫ്രീദി
8 – ടി ദിൽഷൻ

ഐസിസി ടൂർണമെൻ്റുകളിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡുകൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻമാർ

4 – സൗരവ് ഗാംഗുലി
3 – രോഹിത് ശർമ്മ*
3 – കപിൽ ദേവ്
1 – എം എസ് ധോണി
1 – വിരാട് കോലി

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി ഒരു ഇന്നിംഗ്സിൽ 5 അല്ലെങ്കിൽ 5 ൽ കൂടുതൽ സിക്സുകൾ

35 – രോഹിത് *
10 – സെവാഗ്
9 – യുവരാജ്, സൂര്യ
8 – ധോണി, സച്ചിൻ, കോലി
7 – ഹാർദിക്, ഗാംഗുലി
6 – റെയ്ന, രാഹുൽ, ഗിൽ

Latest Stories

ഫിറ്റ്നസ് ഇല്ലെന്നുള്ള കളിയാക്കൽ, കലക്കൻ മറുപടി നൽകി രോഹിത് ശർമ്മ; വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

തമിഴ്നാട് ഉപമുഖ്യമന്ത്രിയാകാൻ ഉദയനിധി സ്റ്റാലിൻ; സത്യപ്രതിജ്ഞ ഇന്ന്

IND VS BAN: പ്രമുഖന്മാർക്ക് കിട്ടിയത് പണി സഞ്ജുവിന് ഭാഗ്യം, മലയാളി താരത്തിന് അടിച്ചത് വമ്പൻ ലോട്ടറി; ബിസിസിഐ രണ്ടും കൽപ്പിച്ച്

കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനം നിരോധിച്ചു

കേരളത്തില്‍ പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വരുന്നില്ല; തൊഴിലില്ലായ്മക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് രാജീവ് ചന്ദ്രശേഖര്‍

IPL 2025: ധോണിക്ക് വേണ്ടി മാത്രം ഒരു നിയമം, ഇതാണ് പവർ അയാളുടെ റേഞ്ച് വേറെ ലെവൽ; ചെന്നൈ ആരാധകർക്ക് ആവേശമായി പുതിയ റൂൾ

IPL 2025: അടിമുടി മാറാൻ ഒരുങ്ങി ഐപിഎൽ, ചരിത്രപരമായ തീരുമാനങ്ങൾ എടുത്ത് ബിസിസിഐ; ഇംഗ്ലീഷ് താരങ്ങൾക്ക് അടക്കം വമ്പൻ പണി

ഇലക്ട്രല്‍ ബോണ്ടുകള്‍ ഉപയോഗിച്ച് അനധികൃത ഫണ്ട് ശേഖരണം; നിര്‍മ്മല സീതാരാമനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

സ്വര്‍ണ ബിസ്‌കറ്റും പണവും വിദേശ കറന്‍സിയും; തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ രണ്ട് പേര്‍ പിടിയില്‍

ഓംലെറ്റില്‍ പാറ്റ, വിവാദങ്ങള്‍ക്ക് വിരാമമില്ലാതെ എയര്‍ ഇന്ത്യ; രണ്ട് വയസുകാരിക്ക് ഭക്ഷ്യവിഷ ബാധ