ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ നോബോളിനായി വാദിച്ച് ഗ്രൗണ്ടിലും പുറത്തും നടന്ന പെരുമാറ്റങ്ങൾ തെറ്റായി പോയി എന്ന് തുറന്ന് സമ്മതിച്ച് ഷെയ്ൻ വാട്സൺ. മത്സരശേഷം സംസാരിക്കുമ്പോഴാണ് ഗ്രൗണ്ടിലെ പെരുമാറ്റം മോശമായിപ്പോയെന്ന് വാട്സൻ ആത്മവിമർശനം നടത്തിയത്. അംപയറുടെ തീരുമാനം ശരിയായാലും തെറ്റായാലും അംഗീകരിക്കുകയാണ് ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ വാട്സൻ, ഗ്രൗണ്ടിലേക്ക് ഇറങ്ങിയ പ്രവീൺ ആംറെയുടെ’നിലപാട് തെറ്റായി പോയി എന്ന് ഓസ്‌ട്രേലിയൻ താരം സമ്മതിക്കുകയും ചെയ്തു.
‘ അവസാന ഓവറിൽ സംഭവിച്ച കാര്യങ്ങൾ തീർച്ചയായും നിരാശപ്പെടുത്തുന്നതാണ്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പ്രതീക്ഷിച്ച നിലവാരത്തിൽ കളിക്കാൻ ഞങ്ങൾക്കായില്ല. അവസാന ഓവറിൽ സംഭവിച്ച കാര്യങ്ങളെ ഒരു ടീമെന്ന നിലയിൽ ഡൽഹി ക്യാപിറ്റൽസ് പിന്തുണയ്ക്കുന്നില്ല. അംപയറുടെ തീരുമാനം ശരിയായാലും തെറ്റായാലും അംഗീകരിക്കുന്നതാണ് മര്യാദ. ഇതിനിടെ പ്രവീൺ ഗ്രൗണ്ടിലേക്ക് ഓടുന്നതും കണ്ടു. ഇതൊന്നും അംഗീകരിക്കാവുന്നതല്ല. ഞങ്ങളുടെ പെരുമാറ്റം മോശമായിപ്പോയി എന്നതാണ് സത്യം’ – വാട്സൻ പറഞ്ഞു.
താരങ്ങളെ തിരികെ വിളിച്ച പന്തിനോട് വാട്സൺ എന്തോ പറയുന്ന ദൃശ്യങ്ങൾ കാണാമായിരുന്നു. പ്രധാന പരിശീലകൻ റിക്കി പോണ്ടിങ്ങിന്റെ അഭാവത്തിൽ വാട്സൺ, പ്രവീൺ ആംറെ തുടങ്ങിയവർക്ക് ആയിരുന്നു ചുമതലകൾ കൂടുതലും. സ്വന്തം ടീം ആയിട്ട് കൂടിയും തെറ്റ് തെറ്റാണെന്ന് തുറന്ന് പറയാൻ കാണിച്ച ചങ്കൂറ്റത്തിന്ന് വലിയ അഭിനന്ദനമാണ് കിട്ടുന്നത്
ഡൽഹി മത്സരം അനുകൂലം ആയിരുന്ന സമയത്ത് കാണിച്ച ഓവർ ആവേശമാണ് അതുവരെ ഉണ്ടായിരുന്ന മേധാവിത്വം കളഞ്ഞ് കുളിച്ചത് എന്നൊരു ആക്ഷേപം ഉയർന്ന് കേൾക്കുന്നുണ്ട്.