ഇന്ത്യാ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ആവേശത്തിലേക്ക്...ആരാധകര്‍ക്ക് ആശ്വസിക്കാന്‍ ഏറെ വകയുണ്ട്

ദക്ഷിണാഫ്രിക്കയിലെ ഒരു പരമ്പര നഷ്ടം, നായകസ്ഥാനത്തു നിന്നും കളിക്കാരനായുള്ള വിരാട് കോഹ്ലിയുടെ സെഞ്ച്വറി, രോഹിത് ശര്‍മ്മയ്ക്ക് കീഴിലെ ഇന്ത്യയുടെ പ്രകടനം, ഐപിഎല്ലിലേക്കുള്ള തയ്യാറെടുപ്പ്്. ഇന്ത്യാ – വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ത്യന്‍ ആരാധകര്‍ക്ക് കാത്തിരിക്കാന്‍ ഏറെയുണ്ട്. ഇതിനിടയില്‍ ആശ്വാസത്തിന് കൂടുതല്‍ വക നല്‍കി പശ്ചിമബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍. കോവിഡിന്റെ ഭീഷണിയില്‍ സ്‌റ്റേഡിയത്തിലെ കാണികളുടെ സാന്നിദ്ധ്യം 75 ശതമാനമാക്കാന്‍ തീരുമാനിച്ചു.

ഈഡന്‍സ് ഗാര്‍ഡനിലെ മത്സരത്തിലാണ് കപ്പാസിറ്റിയുടെ 75 ശതമാനം കാണികളെ കയറ്റുന്നത്. ഫെബ്രുവരി 6 ന് തുടങ്ങുന്ന പരമ്പരയില്‍ അഹമ്മദാബാദില്‍ മൂന്ന് ഏകദിനം കളിക്കുന്ന ടീം ട്വന്റി20 യ്്ക്കായിട്ടാണ് ഈഡന്‍സ് ഗാര്‍ഡനിലേക്ക് എത്തുന്നത്. ഫെബ്രുവരി 16 ന്് തുടങ്ങുന്ന മൂന്ന് ട്വന്റി20 മത്സരങ്ങള്‍ക്ക് 75 ശതമാനം കാണികളെ കയറ്റാന്‍ പശ്ചിമബംഗാള്‍ സര്‍്ക്കാര്‍ അനുവാദം നല്‍കിയിരിക്കുകയാണ്. ഇവിടെ നടന്ന ഇന്ത്യയുടെ കഴിഞ്ഞ മത്സരത്തില്‍ 70 ശതമാനം കാണികളെയേ അനുവദിച്ചിരുന്നുള്ളൂ.

ഇതോടെ കാണികളുടെ എണ്ണം 50,000 പ്രതീക്ഷിക്കുന്നു. കഴിഞ്ഞ നവംബറില്‍ ന്യൂസിലന്റിനെതിരേയുള്ള മത്സരമായിരുന്നു ഇതിന് മുമ്പ് ഈഡന്‍സ് ഗാര്‍ഡന്‍ വേദിയായത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഈ മത്സരം. അഹമ്മദാബാദ്, ജെയ്പൂര്‍, കൊല്‍ക്കത്ത വേദികളില്‍ ഏകദിനവും കട്ടക്ക്, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ട്വന്റി20 മത്സരങ്ങളുമായിരുന്നു ആദ്യം തീരുമാനിക്കപ്പെട്ടിരുന്നത്. എന്നാല്‍ കോവിഡിന്റെ പുതിയ തരംഗം എല്ലാം ഉഴപ്പിക്കളയുകയായിരുന്നു. ബംഗാളിലെ ക്രിക്കറ്റ് ലീഗുകളില്‍ കളിക്കുന്ന 15 വയസ്സിന് മുകളിലുള്ള എല്ലാ കളിക്കാര്‍ക്കും കര്‍ശനമായും വാകസിനേഷനും ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ ബംഗാള്‍ നടപ്പാക്കിയിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു