ജയം വേണ്ടേ എന്ന് ആത്മാര്‍ത്ഥമായി തീരുമാനിച്ചു ഉറപ്പിച്ച ക്യാപ്റ്റന്‍ അടക്കമുള്ള ഒരു ക്രിക്കറ്റ് ടീമിനേ ആദ്യം കാണുകയാണ്

മുരളി മേലേട്ട്

വനിതാ ടീമിന്റെ ദയനീയ മുഖം അല്പം ശക്തമായ ഏതൊരു ടീമിനോടുകളിക്കുന്നോ അപ്പോള്‍ വെളിവാകുമെന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. എത്ര ദയനീയമാണ് ഇന്ത്യയുടെ ഫീല്‍ഡിംഗ്. ഒന്നാമത് ശോകമാണ് ബോളിംഗ് പറയുകയും വേണ്ട. അപ്പോഴാണ് നിരന്തരം ക്യാച്ച് വിടുന്നു. എന്നേ പിടിക്കൂ പ്ലീസ് എന്നു പറഞ്ഞ് ഉരുണ്ടു വരുന്ന ബോളുകളേ യഥേഷ്ടം ഉരുളാന്‍ അനുവദിക്കുന്നു.

കുറഞ്ഞ പക്ഷം 20 റണ്‍സ് അത്തരത്തില്‍ അധികം നല്‍കി . മടുത്ത കൈക്ക് ബോളേഴ്‌സും ആത്മാര്‍ത്ഥമായി ഉഴപ്പി. ഒരു 150 -155 റണ്‍സ് ആസ്‌ട്രേലിയ നേടുമായിരുന്ന കളിയില്‍ 172 റണ്‍സ് വെറും വെറുതെ ദാനം ചെയ്തു.. ഉഴപ്പിന്റെ കാര്യത്തില്‍ ഒന്നോരണ്ടോ കളിക്കാരൊഴികെ യുള്ളവര്‍ ആത്മാര്‍ത്ഥമായി ആ പണി ചെയ്തുപോരുന്നു.

കളി തോറ്റാലും ആത്മാര്‍ത്ഥമായി കഴിക്കുന്നവരെ നിലനിര്‍ത്തി പുതിയ ടീമനേ ഉടച്ചു വാര്‍ക്കേണ്ട സമയം അധിക്രമിച്ചു. ഇന്ത്യന്‍ ടീം സെമിയില്‍ കടക്കാനുള്ള ഗ്രൂപ്പ് 2 ഐസിസി സെറ്റുചെയ്തു. (അവര്‍ നല്ല നാലുഫീല്‍ഡര്‍മാരേ കൊടുത്തില്ല കഷ്ടം.) അല്ലെങ്കില്‍ ഈ ടീമിന് എപ്പോഴേ തിരികെ പോരാമായിരുന്നു.

ഞങ്ങളുടെ ടീമിന് ജയം വേണ്ടേ എന്ന് ആത്മാര്‍ത്ഥമായി തീരുമാനിച്ചു ഉറപ്പിച്ച ക്യാപ്റ്റന്‍ അടക്കമുള്ള ഒരു ക്രിക്കറ്റ് ടീമിനേ ആദ്യം കാണുകയാണ്. ലജ്ജാവഹം ഈ തോല്‍വി സായിപ്പിനേ കാണുമ്പോള്‍ കവാത്ത് മറക്കുന്ന ഒരു രീതി പുരുഷ ടീമായിരുന്നെങ്കില്‍ ഹേറ്റേഴ്‌സ് കോഴക്കളി എന്നു പറയുമായിരുന്നു. ഇതിപ്പോള്‍ കയ്യിലിരുന്ന കളിവേണ്ടന്നു വെക്കുന്ന ഒരു ടീം. കഷ്ടം..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം