'നമുക്ക് ഈ കളി ജയിക്കാന്‍ കഴിയും, പക്ഷെ..', ആഷസ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരം, പോണ്ടിംഗ് ഒഴികെ എല്ലാവരും സമനില ആകും എന്ന് വിധിയെഴുതിയ കളി

2006 ഡിസംബറില്‍ ആഷസ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിന് ക്രിക്കറ്റ് ലോകംസാക്ഷ്യം വഹിച്ചു. ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ആദ്യ 2 ദിവസങ്ങളില്‍ ഇംഗ്ലണ്ട് 6/551 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങില്‍ റിക്കി പോണ്ടിംഗിന്റെയും മൈക്കല്‍ ക്ലാര്‍ക്കിന്റെയും സെഞ്ചുറികളുടെ പിന്‍ബലത്തില്‍ ഓസ്ട്രേലിയ 513 റണ്‍സ് എടുക്കാന്‍ ആണ് സാധിച്ചത്.

നാലാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 1/59 എന്ന രീതിയില്‍ 97 റണ്‍സ് ലീഡ്. ഇത് ഒരു വിരസമായ സമനിലയായി മാറുകയായിരുന്നു, ഫലം കാണുമെന്ന പ്രതീക്ഷ ആര്‍ക്കും ഉണ്ടായിരുന്നില്ല. ആദ്യ 4 ദിവസങ്ങളില്‍ 1100+ റണ്‍സ് സ്‌കോര്‍ ചെയ്തത്. അത് ഒരു സമനില ആണെന്ന് എല്ലാവരും കരുതി. ഈ ഘട്ടത്തില്‍, ഓസ്ട്രേലിയ ഈ കളി ജയിക്കുമെന്ന് ആരെങ്കിലും കരുതിയിരിക്കുമോ ഒരാള്‍ ഒഴിച്ചു ബാക്കി ഉള്ള എല്ലാവരും സമനില ആകും എന്ന് വിധി എഴുതി..

Day 5: കളി തുടങ്ങുന്നതിന് ഓസ്ട്രേലിയന്‍ ഡ്രെസ്സിങ് റൂമില്‍ റിക്കി പോണ്ടിംഗ് എല്ലാവരോടും പറഞ്ഞു ‘നമുക്ക് ഈ കളി ജയിക്കാന്‍ കഴിയും, പക്ഷെ ഈ കളി നമ്മുക്ക് വിജയിക്കാന്‍ കഴിയുമെന്ന് ഈ മുറിയിലുള്ള എല്ലാവരും വിശ്വസിക്കണം.’ അതിന് മൈക്ക് ഹസ്സി ചിരിച്ചുകൊണ്ട് ‘യു ഷുവര്‍ മേറ്റ്..’ അസാധ്യമായ ഒരു കാര്യം ക്യാപ്ടന്‍ പറയുന്നതായി എല്ലാവര്‍ക്കും തോന്നി, പക്ഷേ ക്യാപ്ടന്‍ ഷെയിന്‍ വോണിനെ അതിന്റെ ഉത്തരവാദിത്വം ഏല്‍പ്പിച്ചു..

കളി ആരംഭിച്ചു, അവര്‍ 2 സമീപനങ്ങളെക്കുറിച്ച് ചിന്തിച്ചു (ആക്രമണവും പ്രതിരോധവും). പോണ്ടിംഗ് ഒരു പ്രതിരോധ ഫീല്‍ഡ് സെറ്റുമായി മുന്നോട്ട് പോയി, മികച്ച ബൗളിംഗിന് ഒപ്പം ഫീല്‍ഡര്‍മാര്‍ ഒരു റണ്‍സ് പോലും വിട്ടു നല്‍കാന്‍ തയ്യാറായില്ല . ഇംഗ്ലണ്ടിന്റണ്ണുകള്‍ വളരെ ബുദ്ധിമുട്ടായി, ഇത് ഇംഗ്ലീഷ് കളിക്കാരെ ബിഗ്ഷോട്ട് കളിക്കന്‍ പ്രേരിപ്പിച്ചു തുടക്കത്തില്‍ വിക്കറ്റ് വീണു..

പിന്നീട് അറ്റാക്കിങ്ഫീല്‍ഡ് ആക്കി വലറ്റത്തെ വിക്കറ്റുകള്‍ വീഴുകയും ചെയ്തു, ഇത് ഇംഗ്ലീഷ് കളിക്കാരെ സമ്മര്‍ദ്ദത്തിലാക്കി. ഷെയ്ന്‍ വോണ്‍ 2 സെഷനുകളിലായി 30 ഓവറുകള്‍ എറിഞ്ഞു, ഒടുവില്‍ ഇംഗ്ലണ്ട് 129 ന് ഓള്‍ഔട്ടായി. ഒന്നാം ഇന്നിംഗ്സില്‍ 551 റണ്‍സ് നേടിയ ടീം
അഞ്ചാം ദിനം 1/59ന് തുടങ്ങിയപ്പോള്‍ 129 റണ്‍സിന് പുറത്തായി. വോണ്‍ 4 വിക്കറ്റും ലീയും മഗ്രാത്തും 2 വിക്കറ്റ് വീതവും വീഴ്ത്തി.

ജയിക്കന്‍ ഓസ്ട്രേലിയക്ക് 168 റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളൂ,പക്ഷെ അവസാന ദിവസം അവസാന ഓവറുകളില്‍ അത് അത്ര എളുപ്പം അല്ല. അഞ്ചാം ദിനത്തില്‍ ഓസ്ട്രേലിയ ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ മത്സരത്തില്‍ ബാക്കി ഉള്ളത് 36 ഓവറുകള്‍. കഥയില്‍ മറ്റൊരു ട്വിസ്റ്റ് ഉണ്ടായിരുന്നു.

ഓസ്ട്രേലിയക്ക് തുടക്കത്തിലെ 2 വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. മികച്ച കൂട്ട്‌കെട്ടിയിലൂടെ ഹസിയും പോണ്ടിങ്ങും ഓസ്ട്രേലിയയെ വിജത്തില്‍ എത്തിച്ചു. അവര്‍ക്ക് വിജയത്തില്‍ എത്താന്‍ 33 ഓവറുകള്‍ മതി ആയിരുന്നു. റിക്കി പോണ്ടിംഗിനെ ‘പ്ലെയര്‍ ഓഫ് ദ മാച്ച്’ ആയി പ്രഖ്യാപിച്ചു.
ഹസ്സിയുടെ 61(66)* എടുത്ത് പറയേണ്ടത് ആണ്. ഇന്ന് പോണ്ടിംഗിന്‍റെ 49ാം ജന്മദിനം.

എഴുത്ത്: രാഹുല്‍ ജി.ആര്‍

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്

Latest Stories

നാട്ടിക അപകടം; ലോറിയുടെ റജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തു, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

സ്ലെഡ്ജിങ്ങിൽ വിരാട് കോഹ്‌ലി അവന്റെ അടുത്ത പോലും വരില്ല, അമ്മാതിരി സംസാരമാണ് ആ താരത്തിന്റേത് ; തുറന്നടിച്ച് ചേതേശ്വർ പൂജാര

'പുഷ്പ 2'വില്‍ പ്രതിസന്ധി? തമ്മിലടിച്ച് നിര്‍മ്മാതാവും സംഗീതസംവിധായകനും; രവി ശങ്കറിനെതിരെ ആരോപണങ്ങളുമായി ദേവി ശ്രീ പ്രസാദ്

സൂര്യവന്‍ശിയുടെ പ്രായം 13 അല്ല?; മെഗാ ലേലത്തിന് പിന്നാലെ താരത്തിന്‍റെ പിതാവ് രംഗത്ത്

ഷിയാസ് കരീം വിവാഹിതനായി

ആ ടീം ലേലത്തിൽ എടുക്കാത്തതിൽ ആ ഇന്ത്യൻ താരം സന്തോഷിക്കും, അവിടെ ചെന്നാൽ അവന് പണി കിട്ടുമായിരുന്നു; ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ

ഐപിഎൽ 2025: അവനാണ് ലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരൻ

ആറു വയസുകാരനായ ദളിത് വിദ്യാര്‍ഥിയെക്കൊണ്ട് സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ചു! നെടുങ്കണ്ടത്ത് അധ്യാപികയ്‌ക്കെതിരെ പരാതി

IPL 2025: മെഗാ ലേലത്തില്‍  വില്‍ക്കപ്പെടാത്ത കളിക്കാര്‍, ലിസ്റ്റില്‍ വമ്പന്മാര്‍!

തിയേറ്ററുകളെ കീഴടക്കിയതിന് ശേഷം ദുൽഖറിന്റെ ലക്കി ഭാസ്കർ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു