ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിൽ പാകിസ്ഥാൻ 313 റൺസിന് പുറത്തായപ്പോൾ അമേർ ജമാൽ എന്ന താരത്തിന്റെ പേര് ആയിരിക്കും ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് ആദ്യം എത്തും. ഒരു ഘട്ടത്തിൽ 250 പോലും എത്തില്ലെന്ന് കരുതിയ പാകിസ്താനെ മികച്ച സ്കോറിലേക്ക് എത്തിച്ചത് ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യുന്ന താരം തകർപ്പൻ പ്രകടനമാണ് നടത്തിയത്. 82 റൺ നേടിയപ്പോൾ ഇന്നിങ്സിൽ 9 ബൗണ്ടറികളും 4 മികച്ച സിക്‌സും ഉണ്ടായിരുന്നു.
മുഹമ്മദ് റിസ്‌വാൻ (88), അഗ സൽമാൻ (53) എന്നിവരാണ് 96 -5 എന്ന നിലയിൽ നിന്ന പാകിസ്താനെ കരകയറ്റിയത്. 94 റൺ കൂട്ടുകെട്ട് ചേർത്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്. ശേഷം പെട്ടെന്ന് തന്നെ ഇന്നിംഗ്സ് അവസാനിക്കുമെന്ന് കരുതിയപ്പോഴായിരുന്നു അമേർ പാകിസ്താന്റെ രക്ഷകൻ ആയതും എല്ലാ ഓസ്‌ട്രേലിയൻ ബോളര്മാര്ക്ക് എതിരെ ആഞ്ഞടിച്ച് സ്കോർ ഉയർത്തിയതും.
തന്റെ അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിൽ പങ്കെടുക്കുന്ന ജമാൽ, മിർ ഹംസയ്‌ക്കൊപ്പം അവസാന വിക്കറ്റിൽ 86 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി പാക്കിസ്ഥാന് പൊരുത്തനാകുന്ന സ്കോർ നൽകി. താരത്തിന്റെ ഇന്നിംഗ്സ് ആരാധകർക്ക് ഇടയിൽ വലിയ രീതിയിൽ ചർച്ചകൾക്ക് കാരണമാകുകയും ചെയ്തു.
അതേസമയം, അദ്ദേഹം കളിച്ച എല്ലാ ഷോട്ടുകളിലും ഏറ്റവും മികച്ചത് നഥാൻ ലിയോണിനെതിരായ റിവേഴ്സ് സ്വീപ്പ് സിക്സായിരുന്നു . 74-ാം ഓവറിലെ മൂന്നാം പന്തിൽ റിവേഴ്‌സ് സ്വീപ്പ് ഷോട്ടിലൂടെ ജമാൽ ലിയോയെ സിക്സർ പറത്തി. ഷോട്ട് ലിയോണിനെ പോലും അമ്പരപ്പിച്ചു. ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വിറ്ററിൽ ഷോട്ടിന്റെ ക്ലിപ്പ് പോസ്റ്റ് ചെയ്യുകയും അടിക്കുറിപ്പ് നൽകുകയും ചെയ്തു, “റിവേഴ്സ് സ്വീപ്പ് സിക്സ്! നീ തമാശ പറയുകയാണോ!”
പാകിസ്ഥാൻറെ ബെൻ സ്റ്റോക്സ് എന്നത് ഉൾപ്പടെ ഒരുപാട് വിശേഷം താരത്തിന് ഇതിനകം തന്നെ കിട്ടിയിട്ടുണ്ട്.