ഓൾ ഔട്ട് ആകുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല, കുറഞ്ഞ സ്കോറിന് ഡിക്ലയർ ചെയ്ത് മാസ് കാണിക്കാം; അപൂർവ റെക്കോഡുള്ള ടീം

ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം കാണുന്ന രീതിയാണ് ഡിക്ലറേഷൻ. വിജയിക്കാൻ അല്ലെങ്കിൽ എതിരാളികളെ വെല്ലുവിളിക്കുന്ന സ്കോർ ഉണ്ടെന്ന് തോന്നിയാൽ ടീമുകൾ അങ്ങനെ ചെയ്യാറുണ്ട്. എന്നാൽ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും രസകരമായ ഡിക്ലറേഷൻ സാക്ഷ്യം വഹിച്ച ആരും ചോദിക്കും, ഇതെന്താ ഇങ്ങനെ എന്ന്.

71/0 എന്ന നിലയിൽ നിന്നും 130/9d വരെ. 1973-ൽ ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന്റെ ആദ്യ ഇന്നിംഗ്‌സ് പോയത് ഇങ്ങനെയാണ്.

ഓപ്പണർമാരായ സാദിഖ് മുഹമ്മദും മജിദ് ഖാനും തമ്മിലുള്ള അർധസെഞ്ചുറി കൂട്ടുകെട്ടിന് ശേഷം മഴ കാരണം സാഹചര്യം ഇംഗ്ലണ്ടിന് അനുകൂലമായി. പ്രധാന ബൗളർ ഡെറക് അണ്ടർവുഡ് സാഹചര്യം നന്നായി മുതലാക്കി. ആദ്യ ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റും മത്സരത്തിൽ 13 വിക്കറ്റും വീഴ്ത്തി.

കാലാവസ്ഥാ ദൈവങ്ങളുടെ സഹായത്തോടെയുള്ള വിക്കറ്റുകളുടെ കുത്തൊഴുക്ക് പാക്കിസ്ഥാനെ അവരുടെ ആദ്യ ഇന്നിംഗ്സ് വെറും 130 ന് ഡിക്ലയർ ചെയ്യുന്നതിൽ എത്തിച്ചു. ഇത് ഒരു ടീം ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ഏറ്റവും കുറഞ്ഞ സ്‌കോറാണ്.

1939-ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ട് നേടിയ 164/7d, 1986-ൽ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയുടെ 207/3d, 1964-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ 216/8d എന്നിവയാണ് അടുത്ത ഏറ്റവും കുറഞ്ഞ രീതിയിൽ ഡിക്ലയർ ചെയ്‌ത സ്‌കോറുകൾ.

Latest Stories

'നായകൻ വീണ്ടും വരാ' റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ നായകസ്ഥാനത്തേക്ക് വീണ്ടും വിരാട് കോഹ്‌ലി

വാടക കെട്ടിടങ്ങള്‍ തേടി ബെവ്‌കോ; പുതുതായി തുറക്കാന്‍ പദ്ധതിയിടുന്നത് 227 ഔട്ട്‌ലെറ്റുകള്‍

ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ അവരാണ്; കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ചു താരം പറഞ്ഞത് വൈറൽ ആവുന്നു

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം; പാലക്കാട് സ്വദേശി അറസ്റ്റില്‍

'മതചിഹ്നം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു'; തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

വളരുന്ന ഇന്ത്യൻ ഫുട്ബോൾ; ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (AIFF) ഗ്രാസ്റൂട്ട് ഫുട്ബോൾ ബഹുമതി

സ്ത്രീകള്‍ ഉച്ചത്തില്‍ ഖുറാന്‍ പാരായണം ചെയ്യരുത്; പുതിയ നിയമവുമായി താലിബാന്‍

'ചെറിയൊരു തെറ്റിദ്ധാരണ മാത്രം'; മഹാ വികാസ് അഘാടിയിൽ തർക്കങ്ങളൊന്നുമില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല

വിഡി സതീശന്‍ കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുന്നു; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്റെ ഭാരം കൂടിയതിന് പിന്നില്‍ ചില പച്ചക്കറികള്‍, ഇപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യാറില്ല.. വണ്ണം കുറച്ചത് ഇങ്ങനെ: വിദ്യ ബാലന്‍