രോഹിത് ശർമ്മ ഇന്ത്യൻ ടീമിൽ ചെയ്യുന്നത് എന്താണെന്ന് ഞങ്ങൾക്ക് അറിയാം"; ഷമ മുഹമ്മദിന്റെ പ്രസ്താവനയെ തള്ളി സൂര്യകുമാർ യാദവ്

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കെതിരെ നടത്തിയ പരാമർശത്തിൽ ഷമ മുഹമ്മദിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ ടി 20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കായിക താരത്തിന് ചേരാത്ത തരത്തിൽ തടിയനാണ് രോഹിത് ശർമയെന്നും അദ്ദേഹം ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റന്മാരിൽ ഒരാളാണെന്നുമാണ് ഷമ പറഞ്ഞത്. എക്‌സ് പോസ്റ്റിലൂടെയായിരുന്നു കോൺഗ്രസ് നേതാവിന്റെ അധിക്ഷേപ പരാമർശം.

എന്നാൽ ഇന്ത്യൻ ടീമിൽ രോഹിത് ചെയ്യുന്നതും, രാജ്യത്തിന് വേണ്ടി എന്തൊക്കെ നേടിയിട്ടുണ്ടെന്നുള്ളത് എല്ലാവർക്കും അറിയാം എന്നുമാണ് സൂര്യകുമാർ യാദവ് പറയുന്നത്.

സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ:

” ഒരു കളിക്കാരൻ 15-20 വർഷം ക്രിക്കറ്റ് കളിക്കുന്നത് വലിയ കാര്യമാണ്. ഫിറ്റ്നസ് നിലനിർത്താൻ രോഹിത് നടത്തുന്ന കഠിനാധ്വാനം ഞാൻ നേരിട്ടു കാണുന്നതാണ്. കളിക്കാരനായിട്ടാണെങ്കിൽ അയാൾ മൂന്ന് ഫോർമാറ്റിൽ കൂടി ഇരുപത്തിനായിരത്തിന് മുകളിൽ റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ക്യാപ്റ്റനായിട്ടാണെങ്കിൽ നാല് ഐ സി സി ടൂർണമെന്റുകളിൽ ടീമിനെ ഫൈനലിലെത്തിച്ചു, അദ്ദേഹത്തിന്റെ മികവ് കാണിക്കാൻ ഇനിയും എന്ത് തെളിവാണ് വേണ്ടത്” സൂര്യകുമാർ യാദവ് പറഞ്ഞു.

Read more