ആ ഒറ്റ കാരണം കൊണ്ടാണ് ഞങ്ങൾ തോറ്റത്, അത് അനുകൂലമായി വന്നിരുന്നെങ്കിൽ; തുറന്നടിച്ച് ബാംഗ്ലൂർ യുവതാരം

ഐപിഎൽ 2024 ലെ തങ്ങളുടെ രണ്ടാം തോൽവിക്ക് പിന്നാലെ എന്താണ് തോൽവിക്ക് കാരണം എന്ന് പറഞ്ഞ് വിശദീകരിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇംപാക്ട് പ്ലെയർ വൈശാഖ് വിജയ് കുമാർ രംഗത്ത് എത്തി. ആർസിബിയുടെ രണ്ടാം ഇന്നിംഗ്‌സിൽ വൈശാഖ് വിജയ് കുമാർ ഇംപാക്ട് പ്ലെയറായി ഇറങ്ങി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 4 ഓവറിൽ 23 റൺസ് മാത്രം വഴങ്ങി ഫിൽ സാൾട്ടിൻ്റെ വിക്കറ്റ് വീഴ്ത്തി.

നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് ആർസിബി 182 റൺസ് നേടിയത്. നാല് വീതം സിക്സും ഫോറും ഉൾപ്പെടെ 59 പന്തിൽ 83 റൺസെടുത്ത് പുറത്താവാതെ നിന്ന വിരാട് കോഹ്‌ലിയാണ് ആർസിബിയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. കെകെആറിനായി ഹർഷിദ് റാണ, ആന്ദ്രെ റെസ്സൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സുനിൽ നരെയ്ൻ ഒരു വിക്കറ്റ് വീഴ്ത്തി. കെകെആറിന്റെ ഈ സീസണിലെ രണ്ടാം ജയവും ആർസിബിയുടെ രണ്ടാം തോൽവിയുമാണിത്.

മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ വൈശാഖ് വിജയ് കുമാറിനോട് ബൗളിംഗ് തന്ത്രത്തെക്കുറിച്ച് ചോദിച്ചിരുന്നു. “ഞങ്ങളുടെ ആദ്യ ഇന്നിംഗ്‌സിൽ അവർ നന്നായി പന്തെറിഞ്ഞു. അവരുടെ ചില പന്തുകളിൽ നിന്ന് റൺ സ്കോർ ചെയ്യുക ബുദ്ധിമുട്ടായിരുന്നു. എന്നെ സംബന്ധിച്ച് ചില യോർക്കറുകൾ, ഹാർഡ് ലെങ്ത്, ബൗൺസറുകൾ എന്നിവയൊക്കെ എനിക്ക് നന്നായി എക്സിക്യൂട്ട് ചെയ്യാൻ സാധിച്ചു., ”അദ്ദേഹം പറഞ്ഞു.

“എല്ലാ പുതിയ കളിക്കാരിൽ നിന്നും ഞാൻ പഠിക്കുന്നു. അൽസാരി, വീസ്, ഗ്രീൻ, ലോക്കി തുടങ്ങിയ കളിക്കാരുമായി ഒരുമിച്ച് പ്രവർത്തിക്കുന്നത് എൻ്റെ ബൗളിംഗിനെ വളരെയധികം സഹായിച്ചു. രണ്ടാം ഇന്നിങ്സിൽ അവർ ബാറ്റ് ചെയ്യാൻ എത്തിയപ്പോൾ മഞ്ഞ് വീഴ്ച്ച ഞങ്ങളുടെ ബോളിങ്ങിനെയും ബാധിച്ചു ”അദ്ദേഹം കൂട്ടിച്ചേർത്തു.

പവർപ്ലേയിൽ 80 റൺസ് വിട്ടുകൊടുത്തത് ആത്യന്തികമായി ആർസിബിക്ക് കളി നഷ്ടപ്പെടുത്തിയെന്നും വിജയ് കുമാർ പറഞ്ഞു. “ഈ വിക്കറ്റിൽ ഞങ്ങൾ നല്ല സ്കോർ പടുത്തുയർത്തി, എന്നാൽ ഞങ്ങളുടെ ബാറ്റിംഗ് തുടങ്ങിയ സമയത്ത് സാഹചര്യങ്ങൾ അത്ര അനുകൂലം അല്ലായിരുന്നു. ഞങ്ങളുടെ പവർ പ്ലേ ബാറ്റിങ്ങും അവരുടെ പവർ പ്ലേ ബാറ്റിങ്ങും ആ വ്യത്യാസമാണ് ഞങ്ങൾക്ക് പണി ആയത് ”അദ്ദേഹം പറഞ്ഞു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം