ഡൽഹി ക്യാപിറ്റൽസിനെതിരായ തൻ്റെ ടീമിൻ്റെ തോൽവിക്ക് യുവതാരത്തെ കുറ്റപ്പെടുത്തി എൽഎസ്ജി ക്യാപ്റ്റൻ കെഎൽ രാഹുൽ യുവതാരം രവി ബിഷ്‌ണോയിയെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് . ഇന്നലെ ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരെ പരാജയപ്പെടുത്തിയത് ജേക്ക് ഫ്രേസർ-മക്‌ഗുർക്കിൻ്റെ തകർപ്പൻ ഇന്നിംഗ്സ് ആയിരുന്നു. യുവതാരത്തിന്റെ ക്യാച്ച് ബിഷ്‌ണോയി കൈവിട്ടുപോയതാണ് തോൽവിക്ക് കാരണമായതെന്ന് രാഹുൽ പറയുകയാണ്.
സ്വന്തം തട്ടകത്തിൽ ലഖ്‌നൗവിൻ്റെ വിജയപരമ്പര ഡൽഹി തകർത്തെറിയുക ആയിരുന്നു. അവർ ലഖ്‌നൗവിനെ 6 വിക്കറ്റിന് തകർത്തു. ഐപിഎൽ 2024ൽ ഡൽഹിയുടെ രണ്ടാം വിജയമാണിത്. ജേക്ക് ഫ്രേസർ-മക്ഗുറും ഋഷഭ് പന്തും തൻ്റെ ടീമിൽ നിന്ന് കളി തട്ടിയെടുക്കുക ആയിരുന്നു എന്നാണ് ലക്നൗ നായകൻ പറഞ്ഞത്.
“ഞങ്ങൾ ഒരു ഗെയിമിന് മുമ്പ് സാഹചര്യം വായിക്കുന്നതിനും ആദ്യം ബാറ്റ് ചെയ്താൽ എന്ത് തരം ടോട്ടൽ ആവശ്യമാണെന്നും മനസിലാക്കാൻ വളരെയധികം കഠിനാധ്വാനം ചെയ്യുന്നു. ആ പദ്ധതികളെല്ലാം ഫീൽഡിൽ നടപ്പിലാക്കുക എന്നത് പ്രധാനമാണ്. ഡേവിഡ് വാർണറെ നേരത്തെ പുറത്താക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു, അവരുടെ ചേസിൻ്റെ പത്താം ഓവർ വരെ ഞങ്ങൾ കളിയിലുണ്ടായിരുന്നു. എന്നിരുന്നാലും, ഞങ്ങൾ ക്യാച്ച് വിട്ടുകളഞ്ഞു, സഖ്യം തുടർന്ന് ഋഷഭ്-ഫ്രേസർ ഗെയിം ഞങ്ങളിൽ നിന്ന് എടുത്തുകളഞ്ഞു. മക്‌ഗുർക്കിൻ്റെ കുറച്ച് വീഡിയോകൾ ഞങ്ങൾ കണ്ടിരുന്നു. പക്ഷേ അദ്ദേഹം പന്ത് നന്നായി അടിച്ചു,” രാഹുൽ പറഞ്ഞു.
മത്സരത്തിലേക്ക് വന്നാൽ ആദ്യം ബാറ്റ് ചെയ്ത് ലഖ്നൗ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഡൽഹി സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. ജേക് ഫ്രേസർ മക്‌ഗുർക്കിൻറെ അർധസെഞ്ചുറിയും പൃഥ്വി ഷായുടെ തകർപ്പൻ ബാറ്റിംഗ് മികവും കുൽദീപ് യാദവിന്റെ ബോളിംഗുമാണ് ടീമിനെ ജയിപ്പിച്ചത്.