ഇന്ത്യയെ തൂക്കാൻ ആൻഡേഴ്സൺ മാത്രം മതി ഞങ്ങൾക്ക്, അവൻ 34 വിക്കറ്റുകൾ നേടും ഈ പരമ്പരയിൽ: ബെൻ സ്റ്റോക്സ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുത്തിട്ടുണ്ട്. ആദ്യ മത്സരത്തിൽ തോറ്റ ഇന്ത്യ ഈ മത്സരത്തിൽ ജയിച്ച് പരമ്പരയിൽ ഒപ്പമെത്താനാണ് ഇറങ്ങുന്നത്. ഈ പോരാട്ടത്തിൽ പരിക്കും വിരാട് കോഹ്‌ലിയുടെ അഭാവവും ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. പരിക്കിനെ തുടർന്ന് രവീന്ദ്ര ജഡേജയും കെഎൽ രാഹുലും രണ്ടാം ടെസ്റ്റിൽ കളിക്കുന്നില്ല. ഒപ്പം മുഹമ്മദ് സിറാജിനും ഇന്ത്യ വിശ്രമം അനുവദിച്ചു. പകരം മുകേഷ് കുമാർ, കുൽദീപ് യാദവ്, രജത് പടിദാർ എന്നിവർ പ്ലെയിംഗ് ഇലവനിലെത്തി. പടിദാറിന് ഇത് അരങ്ങേറ്റ മത്സരമാണ്. ഇംഗ്ലണ്ടും ടീമിൽ മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. ജാക്ക് ലീച്ചിനും മാർക്ക് വുഡിനും പകരം ഷൊയ്ബ് ബഷീറും ജെയിംസ് ആൻഡേഴ്‌സണും ഇംഗ്ലണ്ടിനായി ഇറങ്ങും.

ഹൈദരാബാദിൽ ആദ്യ ടെസ്റ്റ് ജയിച്ച് 1-0ന് ലീഡ് നേടിയ ഇംഗ്ലണ്ട് ആൻഡേർസനെ ടീമിൽ ഇറക്കിയത് വ്യക്തമായ പ്ലാനിൽ തന്നെയാണ്. ഇന്നത്തെ മത്സരം നടക്കുന്ന പിച്ചിന്റെ സാഹചര്യം കൂടി പരിഗണിച്ചാൽ താരത്തെ പോലെ പരിചയസമ്പത്തുള്ള ഒരാളെ ഇലവനിൽ ഇറക്കിയതിന് പിന്നിൽ പരമ്പരയിൽ ലീഡ് ഉറപ്പിക്കാനുള്ള പ്ലാനുകൾ വ്യക്തമായി കാണാം.

41-ാം വയസ്സിൽ, ഇംഗ്ലണ്ടിൻ്റെ റെക്കോർഡ് വിക്കറ്റ് വേട്ടക്കാരനായ ആൻഡേഴ്സൺ, 2003 മെയ് മാസത്തിലാണ് തൻ്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ടെസ്റ്റിൽ 700 വിക്കറ്റുകൾ എന്ന ശ്രദ്ധേയമായ നാഴികക്കല്ലിനോട് അടുക്കാനുള്ള അവസരവും ഇത് ആൻഡേഴ്സണിന് നൽകുന്നു. ഷെയ്ൻ വോണിൻ്റെയും (708) മുത്തയ്യ മുരളീധരൻ്റെയും (800) എക്‌സ്‌ക്ലൂസീവ് ക്ലബ്ബിൽ നിന്ന് 10 വിക്കറ്റ് അകലെയാണ് അദ്ദേഹം ഇപ്പോൾ ഇരിക്കുന്നത്.

രണ്ടാം ടെസ്റ്റിന് മുന്നോടിയായി ദി ഗാർഡിയന് നൽകിയ അഭിമുഖത്തിൽ, ആൻഡേഴ്സണെ ഉൾപ്പെടുത്തിയതിനെക്കുറിച്ച് സ്റ്റോക്സ് പറഞ്ഞത് ഇങ്ങനെ:

“ജിമ്മിയുടെ അനുഭവസമ്പത്തും ക്ലാസും മികച്ചതാണ്, കൂടാതെ 29 ശരാശരിയിൽ 34 വിക്കറ്റുകളും ഓവറിന് 2.65 റൺസ് എന്ന ഇക്കോണമി റേറ്റും ഉള്ള അദ്ദേഹത്തിൻ്റെ റെക്കോർഡ് ഇന്ത്യയിൽ എത്രമാത്രം ശ്രദ്ധേയമാണെന്ന് പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. ‘സ്വിംഗ് കിംഗ്’ എന്ന നിലയിലും മറ്റും ജിമ്മിയുടെ പ്രശസ്തിയെക്കുറിച്ച് നിങ്ങൾ ചിന്തിക്കുമ്പോൾ, അത് ഒരു ബൗളർ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ അസാധാരണമായ കഴിവുകൾ വ്യക്തമായി പ്രകടമാക്കുന്നു,” അദ്ദേഹം പറഞ്ഞു.

“ഇന്ത്യൻ സാഹചര്യങ്ങളിൽ എനിക്ക് മുതലെടുക്കാൻ കഴിയുന്ന വിവിധ കഴിവുകൾ അദ്ദേഹത്തിനുണ്ട്. . 41-ാം വയസ്സിൽ ജിമ്മിയുടെ നേട്ടങ്ങൾ കണക്കിലെടുക്കുമ്പോൾ പലരും ജിമ്മിയെ അഭിനന്ദിക്കണം, ”അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും താരത്തിന്റെ വരവ് ഇന്ത്യക്ക് കൂടുതൽ തലവേദന സൃഷ്ടിക്കുമോ എന്നുള്ളത് കണ്ടറിയണം.

Latest Stories

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ