'ആണത്തം കാട്ടാനിറങ്ങി പുറപ്പെട്ടാല്‍ ഹിറ്റ്മാനോളം വരില്ല ഒരുത്തനും'

തനതായ ആക്രമണ സ്വഭാവമെല്ലാം ഒതുക്കി വച്ചു ഒരറ്റത്ത് പാറ പോലെ ഉറച്ചു നിന്നു ലൂസ് ബോളുകള്‍ മാത്രം കളിച്ചു 200 – 250 പന്തുകളില്‍ നിന്നൊരു ഡീസന്റ് സ്‌കോര്‍.. ഇതൊന്നും പ്രതീക്ഷിക്കുന്നില്ല….. ഒറ്റ സെഷന്‍ കൊണ്ടു കളിയുടെ ഗതി തന്നെ മാറ്റുവാന്‍ ഉതകുന്ന രണ്ട് തട്ടു പൊളിപ്പന്‍ ഇന്നിങ്‌സ്….

‘ആണത്തം കാട്ടാനിറങ്ങി പുറപ്പെട്ടാല്‍ പുരമനയില്‍ ചന്ദ്രനോളം വരില്ലൊരുത്തനും’ എന്ന ഡയലോഗോടെ മുണ്ടും മടക്കികുത്തി ഇറങ്ങുന്ന മാമ്പഴകാലത്തിലെ ലാലേട്ടനെ പോലെ രണ്ടും കല്പിച്ചു കളത്തിലേക്ക് ഇറങ്ങു ഭായ്….. രണ്ട് ബോള്‍ ബാറ്റില്‍ മിഡില്‍ ചെയ്തതിന്റെ ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന നിങ്ങളെ ചെറുതായിട്ടൊന്നു അലോസരപ്പെടുത്താന്‍ പോലും പറ്റിയ ഏതു ബൗളര്‍ ആണ് രോഹിത് എതിര്‍ നിരയിലുള്ളത്…..??

അയര്‍ലന്‍ഡിനെതിരെ നീലകുപ്പായത്തില്‍ നിങ്ങള്‍ അരങ്ങേറിയ 2007 ജൂണ്‍ 23 മുതല്‍ നിങ്ങളോടൊപ്പം, നിങ്ങളുടെ നേട്ടങ്ങളില്‍ നിങ്ങളെക്കാള്‍ സന്തോഷിച്ചും, അഭിമാനത്തിന്റെ നീല കൊടുമുടികളേറിയും…
തകര്‍ച്ചകളില്‍ നിങ്ങളെക്കാള്‍ പതറിയും, ഹൃദയം തകര്‍ന്നും, വിഷാദത്തിന്റെ താഴ്വരയിലേക്ക് വീണു പോയും…..

കൂടെ നിഴലായി നടന്ന കുറെ പേരുണ്ട് രോഹിത്……. നിങ്ങളെ ഒരു കാലത്തും തള്ളി പറയാത്തവര്‍….
നിങ്ങളെ പ്രാണനായി കരുതുന്നവര്‍…… അവര്‍ക്ക് ഉറക്കെ അവരുടെ വിരോധികളോട് വിളിച്ചു പറയണം ‘ഞങ്ങളുടെ ഹിറ്റ്മാന്‍ തിരിച്ചു വന്നെന്നു …” കം ഓണ്‍ മാന്‍….

എഴുത്ത്: സനല്‍ കുമാര്‍ പത്മനാഭന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവം; പിവി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍

ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവം; പിവി അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; വീടിനുള്ളിലേക്ക് പൊലീസിനെ കടത്തിവിടാതെ അനുയായികള്‍

സൈബര്‍ ആക്രമണം, പൊലീസില്‍ പരാതി നല്‍കി ഹണി റോസ്

പുരാതന ലിപി വായിച്ച് വിശദീകരിക്കുന്നവര്‍ക്ക് പത്ത് ലക്ഷം യുഎസ് ഡോളര്‍; പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി

പത്താംക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; അയല്‍വാസികളായ ദമ്പതികള്‍ അറസ്റ്റില്‍

കോണ്‍സ്റ്റാസുമായുള്ള വഴക്കിന് കോഹ്‌ലിയെ ശകാരിച്ച് ഡിവില്ലിയേഴ്സ്, ഒപ്പം നിലവിലെ പ്രധാന പ്രശ്‌നത്തിന് ഒരു പരിഹാരവും

മോദിയുടെ ടെലിപ്രോംപ്റ്റര്‍ ഡല്‍ഹിയില്‍ പണിമുടക്കിയോ?; പ്രസംഗത്തിനിടയില്‍ നിര്‍ത്തി 'പരുങ്ങല്‍'; ബിജെപിയെ പോലെ ഡല്‍ഹിയില്‍ മോദിയുടെ പ്രോംപ്റ്ററും പരാജയപ്പെട്ടെന്ന് ആപ്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് മുദ്രാവാക്യങ്ങളോടെ അഭിവാദ്യം; നേരിട്ടെത്തി പുസ്തകം നല്‍കി മടങ്ങി പി ജയരാജന്‍

താന്‍ സ്വന്തമായി ഒരു വീടുണ്ടാക്കിയിട്ടില്ല; നാല് കോടി ജനങ്ങള്‍ക്ക് വീടുവെച്ച് നല്‍കിയെന്ന് പ്രധാനമന്ത്രി

CT 2025: സെഞ്ച്വറി അടിച്ചിട്ടും രക്ഷയില്ല, സഞ്ജുവും ജയ്‌സ്വാളിനും സ്ഥാനമില്ല; ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി സാധ്യത ലിസ്റ്റിൽ ഈ താരങ്ങൾ